---
title: "നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ഒരു കിലോയോളം സ്വർണം പിടികൂടി "
english_title: "Goldsmuggling"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/68594/goldsmuggling"
published_at: "2022-09-16T07:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6323d30b47c83_Screenshot_20220916-065958.png"
keywords: []
---

# നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ഒരു കിലോയോളം സ്വർണം പിടികൂടി 

> **Lead Summary:** **കൊച്ചി : **നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധന. വിവിധ യാത്രക്കാരിൽ നിന്നായി ഒരു കിലോയോളം സ്വർണം പിടികൂടി. വിമാനത്താവളത്തിന് പുറത്താണ് കസ്റ്റംസ് പ്രിവന്റ്റെ വിഭാഗത്തിന്റെ പരിശോധന നടക്കുന്നത്.

## Article Content

**കൊച്ചി : **നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധന. വിവിധ യാത്രക്കാരിൽ നിന്നായി ഒരു കിലോയോളം സ്വർണം പിടികൂടി. വിമാനത്താവളത്തിന് പുറത്താണ് കസ്റ്റംസ് പ്രിവന്റ്റെ വിഭാഗത്തിന്റെ പരിശോധന നടക്കുന്നത്.

ഇത് ആദ്യമാണ് വിമാനത്താവളത്തിന് പുറത്ത് കസ്റ്റംസ് പരിശോധന നടത്തുന്നത്. ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുന്നതിനിടെയാണ് സ്വർണം പിടികൂടിയത്. മലപ്പുറം സ്വദേശിയായ ഒരു യാത്രക്കാരനെ കസ്റ്റഡിയിൽ എടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/68594/goldsmuggling)