---
title: "സ്പീക്കർ ടി പത്മനാഭനെ സന്ദർശിച്ചു"
english_title: "Visited Speaker T Padmanabhanl"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/68672/visited-speaker-t-padmanabhanl"
published_at: "2022-09-16T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63242d29cb4e8_Picsart_22-09-16_13-23-23-266.jpg"
keywords: []
---

# സ്പീക്കർ ടി പത്മനാഭനെ സന്ദർശിച്ചു

> **Lead Summary:** നിയമസഭാ സ്പീക്കറായി ചുമതലയേറ്റ എ എൻ ഷംസീർ പ്രമുഖ ചെറുകഥാകൃത്ത് ടി പത്മനാഭനെ സന്ദർശിച്ചു.രാവിലെ പത്തരയോടെ പത്മനാഭൻ്റെ വീട്ടിലെത്തിയ ഷംസീർ സ്പീക്കർ എന്ന് മുദ്രണം ചെയ്ത പേന അദ്ദേഹത്തിന് സമ്മാനിച്ചു. പത്മനാഭൻ്റെ കഥകളെക്കുറിച്ചും കഥാസന്ദർഭങ്ങളെകുറിച്ചുമുള്ള ഓർമ്മകൾ ഷംസീർ പങ്കുവച്ചു. കഥാപാത്രം എഴുത്ത് കാരന് ഓണക്കോടി സമ്മാനിച്ചതിൻ്റെ വിശേഷമായിരുന്നു പത്മനാഭന് പറയാനുണ്ടായിരുന്നത് നോ പ്രോബ്ളം എന്ന കഥയിലെ ജീവിച്ചിരിക്കുന്ന കഥാപാത്രമായ വിശ്വം തൻ്റെ സുഹൃത്ത് വഴി ഇക്കുറി പ്രിയപ്പെട്ട എഴുത്തുകാരന് ഖാദിയുടെ മേൽത്തരം കുപ്പായത്തുണിയും ഡബിൾ മുണ്ടും സമ്മാനിച്ചു.

## Article Content

നിയമസഭാ സ്പീക്കറായി ചുമതലയേറ്റ എ എൻ ഷംസീർ പ്രമുഖ ചെറുകഥാകൃത്ത് ടി പത്മനാഭനെ സന്ദർശിച്ചു.രാവിലെ പത്തരയോടെ പത്മനാഭൻ്റെ വീട്ടിലെത്തിയ ഷംസീർ സ്പീക്കർ എന്ന് മുദ്രണം ചെയ്ത പേന അദ്ദേഹത്തിന് സമ്മാനിച്ചു. പത്മനാഭൻ്റെ കഥകളെക്കുറിച്ചും കഥാസന്ദർഭങ്ങളെകുറിച്ചുമുള്ള ഓർമ്മകൾ ഷംസീർ പങ്കുവച്ചു. കഥാപാത്രം എഴുത്ത് കാരന് ഓണക്കോടി സമ്മാനിച്ചതിൻ്റെ വിശേഷമായിരുന്നു പത്മനാഭന് പറയാനുണ്ടായിരുന്നത് നോ പ്രോബ്ളം എന്ന കഥയിലെ ജീവിച്ചിരിക്കുന്ന കഥാപാത്രമായ വിശ്വം തൻ്റെ സുഹൃത്ത് വഴി ഇക്കുറി പ്രിയപ്പെട്ട എഴുത്തുകാരന് ഖാദിയുടെ മേൽത്തരം കുപ്പായത്തുണിയും ഡബിൾ മുണ്ടും സമ്മാനിച്ചു.

ആദ്യമായാണ് ഒരു കഥാപാത്രം അതിൻ്റെ സൃഷ്ടാവിന് ഓണക്കോടി സമ്മാനമായി നൽകുന്നതെന്നായിരുന്നു പത്മനാഭൻ്റെ വിശേഷണം. യാത്രകളെക്കുറിച്ചും കഥകളിൽ സാന്നിധ്യമാവുന്ന വാഹനങ്ങൾ, കമ്പ്യൂട്ടറുകൾ തുടങ്ങിയവയെക്കുറിച്ചുമെല്ലാം ഷംസീർ തൻ്റെ ധാരണകൾ പങ്കുവച്ചു. ഒടുവിൽ തൻ്റെ പുതിയ പുസ്തകമായ പത്മനാഭൻ്റെ കുട്ടികൾ എന്ന സമാഹാരത്തിൽ കയ്യൊപ്പിട്ട് നൽകി പത്മനാഭൻ സ്പീക്കറെ യാത്രയാക്കി. കെ വി സുമേഷ് എംഎൽഎ, സംസ്ഥാന സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡണ്ട് ഒ കെ വിനീഷ്, ചിറയ്ക്കൽ കോ-ഓപറേറ്റീവ് ബാങ്ക് പ്രസിഡണ്ട് പി പ്രശാന്തൻ എന്നിവരും സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/68672/visited-speaker-t-padmanabhanl)