---
title: "പണം വില പറയുന്ന രാഷ്ട്രീയമായി ഇന്ത്യൻ രാഷ്ട്രിയത്തെ ബി.ജെ.പി. ഗതി മാറ്റി: ബിനോയ് വിശ്വം .എം.പി."
english_title: "BJP has made Indian politics a politics of money"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/68678/bjp-has-made-indian-politics-a-politics-of-money"
published_at: "2022-09-16T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6324310bcbbfd_Picsart_22-09-16_13-39-27-578.jpg"
keywords: []
---

# പണം വില പറയുന്ന രാഷ്ട്രീയമായി ഇന്ത്യൻ രാഷ്ട്രിയത്തെ ബി.ജെ.പി. ഗതി മാറ്റി: ബിനോയ് വിശ്വം .എം.പി.

> **Lead Summary:** കൽപ്പറ്റ: പണം വില പറയുന്ന രാഷ്ട്രീയമായി ഇന്ത്യയുടെ രാഷ്ട്രിയത്തെ ബി.ജെ.പി. ഗതി മാറ്റിയെന്ന് ബിനോയ് വിശ്വം എം.പി . എല്ലാ മൂല്യങ്ങളും തകർത്ത് ബി.ജെ.പി. മുന്നേറുമ്പോൾ കോൺഗ്രസ് നെഹ്റു- ഗാന്ധിയൻ മൂല്യങ്ങളും തകർത്തുവെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോഡോ എന്ന വാക്കിൻ്റെ അർത്ഥം ഐക്യം എന്നാണ് .

## Article Content

കൽപ്പറ്റ: പണം വില പറയുന്ന രാഷ്ട്രീയമായി ഇന്ത്യയുടെ രാഷ്ട്രിയത്തെ ബി.ജെ.പി. ഗതി മാറ്റിയെന്ന് ബിനോയ് വിശ്വം എം.പി . എല്ലാ മൂല്യങ്ങളും തകർത്ത് ബി.ജെ.പി. മുന്നേറുമ്പോൾ കോൺഗ്രസ് നെഹ്റു- ഗാന്ധിയൻ മൂല്യങ്ങളും തകർത്തുവെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോഡോ എന്ന വാക്കിൻ്റെ അർത്ഥം ഐക്യം എന്നാണ് .

എന്നാൽ ആദ്യം ഈ ഐക്യം ഉറപ്പ് വരുത്തേണ്ടത് സ്വന്തം അനുയായികളിൽ എന്നാണെന്ന് ബിനോയ് വിശ്വം എം.പി. പറഞ്ഞു. ഉറങ്ങുമ്പോൾ കോൺഗ്രസ്സും ഉണർന്നപ്പോൾ ബി.ജെ.പി .ആകുന്ന അനുയായികളുള്ള ദുരവസ്ഥയാണിന്ന് കോൺഗ്രസ്സിന് .കാലികളെ പോലെ എം. എൽ. എ മാരെ വിലക്ക് വാങ്ങുന്ന പാർട്ടിയായി ബി.ജെ.പി. മാറി. കോൺ ഗ്രസ്സും ബി.ജെ.പി. യടക്കമുള്ള വലതുപക്ഷ പാർട്ടികൾ മൂല്യങ്ങളെ കുഴിച്ച് മൂടിയ പാർട്ടികളാണ്.

മൂല്യങ്ങളെ പ്രാണവായുവിനെ പോലെ ചേർത്ത് പിടിക്കുന്ന പാർട്ടികളാണ് കമ്യൂണിസ്റ്റ് പാർട്ടികൾ എന്നും ബിനോയ് വിശ്വം പറഞ്ഞു. രാവിലെ ഡോ.അമ്പി ചിറയിൽ പതാക ഉയർത്തിയതോടെ സി.പി. ഐ. ജില്ലാ പ്രതിനിധി സമ്മേളനം . മുതിർന്ന സി.പി. ഐ നേതാക്കളായ സി.പി. ഐ ദേശീയ സെക്രട്ടിയേറ്റംഗം ബിനോയ് വിശ്വം എം.പി. ,സി.പി. ഐ .ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. പ്രകാശ് ബാബു ,സത്യൻ മൊകേരി ,അഡ്വ. കെ. രാജൻ ,റവന്യൂ മന്ത്രി, സി.പി. ഐ. സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ ,സി.പി.ഐ .സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ എൻ .രാജൻ ,സി.പി. ഐ. സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ അഡ്വ. പി. വസന്തം എന്നിവരുടെ നേതൃത്വത്തിലാണ് സമ്മേളനം പുരോഗമിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/68678/bjp-has-made-indian-politics-a-politics-of-money)