---
title: "തെരുവുനായ്ക്കളുടെ ഭീഷണി; കാസർകോഡ് തോക്കുമായി കുട്ടികൾക്ക് രക്ഷിതാവിന്റെ അകമ്പടി"
english_title: "Children escorted by a parent with a Kasaragod gun"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/68692/children-escorted-by-a-parent-with-a-kasaragod-gun"
published_at: "2022-09-16T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632441c052c16_Picsart_22-09-16_14-52-19-615.jpg"
keywords: []
---

# തെരുവുനായ്ക്കളുടെ ഭീഷണി; കാസർകോഡ് തോക്കുമായി കുട്ടികൾക്ക് രക്ഷിതാവിന്റെ അകമ്പടി

> **Lead Summary:** കാസർകോഡ്: തെരുവുനായ ആക്രമണത്തിൽ നിന്ന് മദ്രസാ വിദ്യാർത്ഥികളുടെ സംരക്ഷണത്തിനായി തോക്കുമായി അകമ്പടി സേവിക്കുന്ന രക്ഷിതാവിന്റെ വീഡിയോ വൈറൽ. കാസർകോഡ് ബേക്കലിലെ ഹദാദ് നഗറിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം മദ്രസയിലേക്ക് പോകുന്ന ഒരു കുട്ടിയെ തെരുവുനായ കടിച്ചിരുന്നു.

## Article Content

കാസർകോഡ്: തെരുവുനായ ആക്രമണത്തിൽ നിന്ന് മദ്രസാ വിദ്യാർത്ഥികളുടെ സംരക്ഷണത്തിനായി തോക്കുമായി അകമ്പടി സേവിക്കുന്ന രക്ഷിതാവിന്റെ വീഡിയോ വൈറൽ. കാസർകോഡ് ബേക്കലിലെ ഹദാദ് നഗറിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം മദ്രസയിലേക്ക് പോകുന്ന ഒരു കുട്ടിയെ തെരുവുനായ കടിച്ചിരുന്നു.

ഇതിനെ തുടർന്നാണ് രക്ഷിതാവായ സമീർ ഇത്തരത്തിൽ എയർ ഗണ്ണുമായി അകമ്പടി സേവിച്ചത്. 13 കുട്ടികൾ മദ്രസയിലേക്ക് പോകുമ്പോൾ അവർക്ക് മുന്നിൽ തോക്കുമായി ഹദാദ് നടന്നുനീങ്ങുന്ന വീഡിയോയാണ് പ്രചരിക്കുന്നത്.തെരുവുനായ്ക്കൾ വന്നാൽ വെടിവെക്കുമെന്നും പറയുന്ന ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/68692/children-escorted-by-a-parent-with-a-kasaragod-gun)