---
title: "കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് അധികം തുകയുടെ വിദേശ കറൻസി കണ്ടെത്തി"
english_title: "large amount of foreign currency was recovered from the passenger"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/68697/large-amount-of-foreign-currency-was-recovered-from-the-passenger"
published_at: "2022-09-16T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632445b0701e9_Picsart_22-09-16_15-04-43-994.jpg"
keywords: []
---

# കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് അധികം തുകയുടെ വിദേശ കറൻസി കണ്ടെത്തി

> **Lead Summary:** കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് അനുവദനീയമായതിൽ അധികം തുകയുടെ വിദേശ കറൻസി കണ്ടെത്തി. അബുദാബിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരൻ ആയ കാസർകോട് കളനാട് സ്വദേശി അബ്ദുൾ ഇസ്ഹാക്ക് ആണ് പിടിയിലായത് . മംഗളൂരു എയർപോർട്ടിൽ നിന്ന് അധിക കറൻസി കയ്യിലുള്ളതിനാൽ അധികൃതർ ഇയാളെ തടഞ്ഞിരുന്നു. പിന്നീടാണ് കണ്ണൂർ വിമാനത്താവളത്തിൽ എത്തിയത്. എമിഗ്രേഷൻ ഉദ്യോഗസ്ഥരാണ് കസ്റ്റംസിന് ഇത് സംബന്ധിച്ച് വിവരം നൽക്കയത്.

## Article Content

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് അനുവദനീയമായതിൽ അധികം തുകയുടെ വിദേശ കറൻസി കണ്ടെത്തി. അബുദാബിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരൻ ആയ കാസർകോട് കളനാട് സ്വദേശി അബ്ദുൾ ഇസ്ഹാക്ക് ആണ് പിടിയിലായത് . മംഗളൂരു എയർപോർട്ടിൽ നിന്ന് അധിക കറൻസി കയ്യിലുള്ളതിനാൽ അധികൃതർ ഇയാളെ തടഞ്ഞിരുന്നു. പിന്നീടാണ് കണ്ണൂർ വിമാനത്താവളത്തിൽ എത്തിയത്. എമിഗ്രേഷൻ ഉദ്യോഗസ്ഥരാണ് കസ്റ്റംസിന് ഇത് സംബന്ധിച്ച് വിവരം നൽക്കയത്.

തുടർന്ന് നടത്തിയ പരിശോധനയിൽ അബ്ദുൽ ഇസ്ഹാക്കിൽ നിന്ന് 8800 യുഎസ് ഡോളർ കണ്ടെടുത്തു. ഇത് വിനിമയ നിരക്കിൽ ഇത് 6,92,560 രൂപ വരും. കസ്റ്റംസ് അസിസ്റ്റൻറ് കമ്മീഷണർ ഇ വി ശിവരാമൻ, സൂപ്രണ്ട് മാരായ കെ പ്രകാശൻ , ശ്രീവിദ്യ സുധീർ എന്നിവർ അടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/68697/large-amount-of-foreign-currency-was-recovered-from-the-passenger)