---
title: "ആൽക്കഹോലിക്സ് അനോനിമസ് സംഘടനയുടെ കേരള റീജ്യണൽ കൺവൻഷൻ സപ്തംബർ 17, 18 ന്"
english_title: "Kerala Regional Convention of Alcoholics Anonymous on 17th and 18th September"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/68709/kerala-regional-convention-of-alcoholics-anonymous-on-17th-and-18th-september"
published_at: "2022-09-16T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6324552443a64_Screenshot_2022-09-16-16-14-20-83_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ആൽക്കഹോലിക്സ് അനോനിമസ് സംഘടനയുടെ കേരള റീജ്യണൽ കൺവൻഷൻ സപ്തംബർ 17, 18 ന്

> **Lead Summary:** കണ്ണൂർ: ആൽക്കഹോലിക്സ് അനോനിമസ് സംഘടനയുടെ കേരള റീജ്യണൽ കൺവൻഷൻ സപ്തംബർ 17, 18 ന് നടക്കുമെന്ന് ഭാരവാഹികൾ ഇന്ന് കണ്ണൂർ പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പയ്യന്നൂർ ഹോട്ടൽ ജുജു ഇന്റർനാഷണലിലാണ് കൺവൻഷൻ സംഘടിപ്പികുക. മദ്യാസക്തിയിൽ നിന്ന് മോചനം ആഗ്രഹിക്കുന്നവരുടെ വോളന്റിയർ കൂട്ടായ്മയാണ് ആൽക്കഹോളിക്സ് അനോനിമസ്.

## Article Content

കണ്ണൂർ: ആൽക്കഹോലിക്സ് അനോനിമസ് സംഘടനയുടെ കേരള റീജ്യണൽ കൺവൻഷൻ സപ്തംബർ 17, 18 ന് നടക്കുമെന്ന് ഭാരവാഹികൾ ഇന്ന് കണ്ണൂർ പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പയ്യന്നൂർ ഹോട്ടൽ ജുജു ഇന്റർനാഷണലിലാണ് കൺവൻഷൻ സംഘടിപ്പികുക. മദ്യാസക്തിയിൽ നിന്ന് മോചനം ആഗ്രഹിക്കുന്നവരുടെ വോളന്റിയർ കൂട്ടായ്മയാണ് ആൽക്കഹോളിക്സ് അനോനിമസ്.

അതുകൊണ്ടു തന്നെ അംഗങ്ങളുടെ ഐഡന്ററ്റി വെളിപ്പെടുത്താറില്ല. സ്വമേധയാ മദ്യാസക്തിയിൽ നിന്ന് മോചനം നേടാനുള അവസരമാണ് കൂട്ടായ്മ. ഇതിന്റെ പ്രവർത്തനത്തിനുള ഫണ്ട് ശേഖരണം ഇതിലുള്ളവർ തന്നെയാണ് കണ്ടെത്തുക. സർക്കാറിൽ നിന്നോ മറ്റ് ഏജൻസികളിൽ നിന്നോ വ്യക്തികളിൽ നിന്നോ പണം ശേഖരിക്കുന്നില്ല. രണ്ട് ദിവസമായി നടക്കുന്ന കൺവെൻഷനിൽ വിവിധ സെഷനുകൾ ഉണ്ടാവും.വൈകിട്ട് കലാപരിപാടികളും അരങ്ങേറും. 18 ന് ഉച്ചയ്ക്ക് കൺവൻഷൻ സമാപിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/68709/kerala-regional-convention-of-alcoholics-anonymous-on-17th-and-18th-september)