---
title: "പശുക്കളിലെ പേ വിഷബാധയില്‍ കര്‍ശന ജാഗ്രത പാലിക്കു൦ :  കണ്ണൂര്‍ ജില്ലാ വെറ്റിനറി സൂപ്രണ്ട്"
english_title: "Strict vigilance will be observed in cases of lice poisoning in cows: Kannur District Veterinary Superintendent"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/68711/strict-vigilance-will-be-observed-in-cases-of-lice-poisoning-in-cows-kannur-district-veterinary-superintendent"
published_at: "2022-09-16T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632457476fe54_images_(12).jpeg"
keywords: []
---

# പശുക്കളിലെ പേ വിഷബാധയില്‍ കര്‍ശന ജാഗ്രത പാലിക്കു൦ :  കണ്ണൂര്‍ ജില്ലാ വെറ്റിനറി സൂപ്രണ്ട്

> **Lead Summary:** **കണ്ണൂര്‍ **:കണ്ണൂര്‍ ജില്ലയില്‍ പശുക്കളിലെ പേ വിഷബാധയില്‍ കര്‍ശന ജാഗ്രത പാലിക്കുമെന്ന് കണ്ണൂര്‍ ജില്ലാ വെറ്റിനറി സൂപ്രണ്ട് ഡോ.എസ് ജെ ലേഖ പറഞ്ഞു. വളര്‍ത്തു മൃഗങ്ങളുടെ കാര്യത്തില്‍ കര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്ന് വെറ്റിനറി സൂപ്രണ്ട് നിര്‍ദേശം നല്‍കി. രോഗബാധ സംശയിച്ചാല്‍ വെറ്റിനറി ഡോക്ടറുടെ സേവനം തേടണമെന്ന് സൂപ്രണ്ട് ആവശ്യപ്പെട്ടു.

## Article Content

**കണ്ണൂര്‍ **:കണ്ണൂര്‍ ജില്ലയില്‍ പശുക്കളിലെ പേ വിഷബാധയില്‍ കര്‍ശന ജാഗ്രത പാലിക്കുമെന്ന് കണ്ണൂര്‍ ജില്ലാ വെറ്റിനറി സൂപ്രണ്ട് ഡോ.എസ് ജെ ലേഖ പറഞ്ഞു. വളര്‍ത്തു മൃഗങ്ങളുടെ കാര്യത്തില്‍ കര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്ന് വെറ്റിനറി സൂപ്രണ്ട് നിര്‍ദേശം നല്‍കി. രോഗബാധ സംശയിച്ചാല്‍ വെറ്റിനറി ഡോക്ടറുടെ സേവനം തേടണമെന്ന് സൂപ്രണ്ട് ആവശ്യപ്പെട്ടു.

വളര്‍ത്തുമൃഗങ്ങള്‍ക്കും വാക്സിന്‍ പരിഗണയിലുണ്ട്. പശുക്കള്‍ ചത്താല്‍ ദുരന്തനിവാരണ ഫണ്ടില്‍ നിന്നും ധനസഹായം നല്‍കും. പാല്‍ ഉപയോഗിക്കുന്നതില്‍ ആശങ്ക വേണ്ടെന്ന് വെറ്റിനറി സൂപ്രണ്ട് പറഞ്ഞു. ജില്ലയില്‍ അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുയാണെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/68711/strict-vigilance-will-be-observed-in-cases-of-lice-poisoning-in-cows-kannur-district-veterinary-superintendent)