---
title: "നിയമ സഭ ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിടുമെന്നാണ് കരുതുന്നതെന്ന് സ്പീക്കർ "
english_title: "The Speaker said that the Governor is expected to sign it"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/68712/the-speaker-said-that-the-governor-is-expected-to-sign-it"
published_at: "2022-09-16T16:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6324580ce7c4e_Screenshot_2022-09-16-16-11-38-00_c1ebbaff44ba152fb7f7c2e1f7129fd1.jpg"
keywords: []
---

# നിയമ സഭ ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിടുമെന്നാണ് കരുതുന്നതെന്ന് സ്പീക്കർ 

> **Lead Summary:** നിയമ സഭ ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിടുമെന്നാണ് കരുതുന്നതെന്ന് സ്പീക്കർ എ.എൻ.ഷംസീർ. ഗവർണർക്ക് അഭിപ്രായങ്ങളുണ്ടാവാം ഭരണ ഘടനയ നന്നായി അറിയാവുന്ന വ്യക്തിയാണ് ഗവർണർ എന്നും സ്പീക്കർ പറഞ്ഞു കണ്ണൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള നിയമസഭ പലതിനും മാതൃ കയാണെന്നും നിയമ നിർമ്മാണങ്ങൾക്ക് പ്രാമുഖ്യം കൊടുക്കുന്നതാണ് സഭയെന്നും എ.എൻ ഷംസീർ പറഞ്ഞു.

## Article Content

നിയമ സഭ ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിടുമെന്നാണ് കരുതുന്നതെന്ന് സ്പീക്കർ എ.എൻ.ഷംസീർ. ഗവർണർക്ക് അഭിപ്രായങ്ങളുണ്ടാവാം ഭരണ ഘടനയ നന്നായി അറിയാവുന്ന വ്യക്തിയാണ് ഗവർണർ എന്നും സ്പീക്കർ പറഞ്ഞു കണ്ണൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള നിയമസഭ പലതിനും മാതൃ കയാണെന്നും നിയമ നിർമ്മാണങ്ങൾക്ക് പ്രാമുഖ്യം കൊടുക്കുന്നതാണ് സഭയെന്നും എ.എൻ ഷംസീർ പറഞ്ഞു.

ആഴത്തിലുള്ള ചർച്ചകൾ നടക്കുന്നതും കേരള നിയമ സഭയുടെ പ്രത്യേകതയാണെന്നും അദ്ദേഹം പറഞ്ഞു. 15 മാസത്തിനുള്ളിൽ 65 നിയമങ്ങൾ നിയമ സഭയിൽ നിർമ്മിച്ചു കാലഹരണപ്പെട്ട നിയമങ്ങൾ പൂർണ്ണമായും റിപ്പീൽ ചെയൂമെന്നും അദ്ദേഹം പറഞ്ഞു ഇനിയും നിയമ നിർമ്മാണത്തിന് തന്നെയാണ് മുൻഗണന നൽകുന്നത്.

സഭയിൽ വനിതകളുടെ എണ്ണം ഇനിയും ഉയരണമെന്നാണ് അഭിപ്രായം കേരള നിയമസഭയെ ഗ്രീൻ അസംബളി ആക്കി മാറ്റാനാണ് ശ്രമിക്കുന്നത് നിയമസഭാ കയ്യാങ്കളി അന്നത്തെ സവിശേഷ സാഹചര്യത്തിൽ ഉണ്ടായതാണെന്നും അദ്ദേഹം പറഞ്ഞു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/68712/the-speaker-said-that-the-governor-is-expected-to-sign-it)