---
title: " "ജലാഞ്ജലി നീരുറവ് പദ്ധതി":  സാങ്കേതിക പഠന ശില്പശാല നടന്നു"
english_title: "Jalanjali-Spring-project- technical-workshop"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/68722/jalanjali-spring-project-a-technical-workshop-was-held"
published_at: "2022-09-16T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632461c11c21f_InShot_20220916_171423875.jpg"
keywords: []
---

#  "ജലാഞ്ജലി നീരുറവ് പദ്ധതി":  സാങ്കേതിക പഠന ശില്പശാല നടന്നു

> **Lead Summary:** > **പേരാവൂർ**: ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിൽ ഹരിതകേരളം തൊഴിലുറപ്പ് മിഷനുകളുടെ സഹായത്തോടെ സംസ്ഥാനത്ത്‌ ആദ്യമായി നീർത്തടാധിഷ്ഠിത വികസന മണ്ണ് ജല സംരക്ഷണ പദ്ധതിയായ "ജലാഞ്ജലി നീരുറവ് പദ്ധതി"യുടെ സാങ്കേതിക പഠന ശില്പശാല ബ്ലോക്ക്‌ പഞ്ചായത്ത് ഹാളിൽ നടന്നു.

## Article Content

> **പേരാവൂർ**: ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിൽ ഹരിതകേരളം തൊഴിലുറപ്പ് മിഷനുകളുടെ സഹായത്തോടെ സംസ്ഥാനത്ത്‌ ആദ്യമായി നീർത്തടാധിഷ്ഠിത വികസന മണ്ണ് ജല സംരക്ഷണ പദ്ധതിയായ "ജലാഞ്ജലി നീരുറവ് പദ്ധതി"യുടെ സാങ്കേതിക പഠന ശില്പശാല ബ്ലോക്ക്‌ പഞ്ചായത്ത് ഹാളിൽ നടന്നു.

തൊഴിലുറപ്പ് പദ്ധതി സംസ്ഥാന പോഗ്രാം ഓഫീസർ പി ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരൻ അധ്യക്ഷനായി. ഹരിതകേരള മിഷൻ കൺസൾട്ടന്റ് ടി പി സുധാകരൻ ശില്പശാല കോർഡിനേറ്ററായി. പേരാവൂർ ബ്ലോക്ക് ബിഡിഒ ആർ സജീവൻ പ്രവർത്തന പുരോഗതി ഡോക്കുമെന്റെഷൻ അവതരിപ്പിച്ചു.

പേരാവൂർ ബ്ലോക്ക് പരിധിയിലെ ഏഴു പഞ്ചായത്തുകളിൽ നിന്നുള്ള 89 നീർത്തടങ്ങളുടെയും അവസ്ഥ പഠന റിപ്പോർട്ട് തൊഴിലുറപ്പ് മിഷൻ എഞ്ചിനീയർമാരും, നീർത്തട മാപ്പുകളുടെ സാറ്റലൈറ്റ് രേഖ അവതരണം പതിനാല് ജില്ലകളിൽ നിന്നുള്ള ജില്ലാ എഞ്ചിനിയർമാരും അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ്മാർ,പഞ്ചായത്ത് ബ്ലോക്ക് ഭരണ സമിതി അംഗങ്ങൾ , ആസൂത്രണ സമിതി ഉപ അധ്യക്ഷൻമാർ, പദ്ധതി റിസോഴ്സ് പേഴ്സൺമാർ, നിർവഹണ ഉദ്യോഗസ്ഥർ, വിവിധ വകുപ്പുകളുടെ ജില്ലതല ഉദ്യോഗസ്ഥർ തുടങ്ങിയവർ ശില്പശാലയിൽ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി ഗീത, ജൂബിലി ചാക്കോ,ബ്ലോക്ക് വൈസ് പ്രസിഡന്റ് പ്രീത ദിനേശൻ, ഹരിതകേരള മിഷൻ ജല ഉപവകുപ്പ് കൺസൾട്ടന്റ് എബ്രഹാം കോശി,സംസ്ഥാന ടെക്നിക്കൽ ഓഫീസർമാരായ ആർ വി സതീഷ്, വി രാജേന്ദ്രൻ, ജില്ലാ ഭൂജല വകുപ്പ് എഞ്ചിനീയർ കെ എ പ്രവീൺ കുമാർ, മൈനർ ഇറിഗേഷൻ എഞ്ചിനിയർ എ വി വിനോദ് കുമാർ,ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ ഇ കെ സോമശേഖരൻ, തൊഴിലുറപ്പ് മിഷൻ ജില്ലാ കോർഡിനേറ്റർ പി സുരേന്ദ്രൻ, സെക്ഷൻ ഫോറെസ്റ്റർ സി കെ മഹേഷ്‌ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/68722/jalanjali-spring-project-a-technical-workshop-was-held)