---
title: "വര്‍ധിച്ചുവരുന്ന ലഹരി ഉപഭോഗത്തെ സര്‍ക്കാര്‍ വളരെ ഗൗരവത്തോടയാണ് കാണുന്നത് : മുഖ്യമന്ത്രി പിണറായി വിജയന്‍"
english_title: "Chief Minister Pinarayi Vijayan said that the government is taking the increasing consumption of drugs very seriously"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/68738/chief-minister-pinarayi-vijayan-said-that-the-government-is-taking-the-increasing-consumption-of-drugs-very-seriously"
published_at: "2022-09-16T18:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632473762dc50_images_(18).jpeg"
keywords: []
---

# വര്‍ധിച്ചുവരുന്ന ലഹരി ഉപഭോഗത്തെ സര്‍ക്കാര്‍ വളരെ ഗൗരവത്തോടയാണ് കാണുന്നത് : മുഖ്യമന്ത്രി പിണറായി വിജയന്‍

> **Lead Summary:** **തിരുവനന്തപുരം**: നമ്മുടെ സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപഭോഗത്തെ സര്‍ക്കാര്‍ വളരെ ഗൗരവത്തോടയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

## Article Content

**തിരുവനന്തപുരം**: നമ്മുടെ സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപഭോഗത്തെ സര്‍ക്കാര്‍ വളരെ ഗൗരവത്തോടയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

അതിനെതിരെ നാടാകെ അണിനിരന്നുള്ള പ്രതിരോധം തീര്‍ക്കാന്‍ നമുക്ക് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലഹരിമരുന്നുകളുടെ ലക്കുകെട്ട ഉപയോഗം ആ വ്യക്തികളെ മാത്രമല്ല ആ കുടുംബങ്ങളെയും സമൂഹത്തെയാകെയും വ്യാപകമായി ബാധിക്കും. മാത്രമല്ല അതിനെ പിന്‍പറ്റി നടക്കുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നാടിന്റെ സമാധാനം തകര്‍ന്നു. ഇത് പ്രധാനമായും യുവജനങ്ങളെയാണ് കേന്ദ്രീകരിക്കുന്നത്. ഇത് ഇവരെ തെറ്റായ വഴിയിലേക്ക് നയിക്കുന്നു. ഇപ്പോള്‍ കൂടുതല്‍ മാരകമായ മയക്കുമരുന്ന് ഉപയോഗം വ്യാപകമായിരിക്കുകയാണെന്നും പിണറായി പറഞ്ഞു.

ലഹരി ഉപയോഗത്തിനെതിരെ സര്‍ക്കാര്‍ തലത്തില്‍ ശക്തമായി നടപടി സ്വീകരിക്കുന്നുണ്ട്. അതിന് ഫലവുമുണ്ട്. മയക്കുമരുന്ന് കടത്ത് കണ്ടെത്താന്‍ കഴിയുന്നുണ്ട്. വിതരണശൃംഖലകളെ തകര്‍ക്കാനും കഴിയുന്നുണ്ട്. അതുകൊണ്ടുമാത്രം പൂര്‍ണമായി ലക്ഷ്യം നേടാന്‍ കഴിയില്ല. നാടിന്റെ ഭാവി വളര്‍ന്നുവരുന്ന തലമുറയുടെ കൈകളിലാണ്. മയക്കുമരുന്ന് വിപത്തിനെതിരെ സുശക്തവും പഴുതുകളില്ലാത്തതുമായ പ്രതിരോധം തീര്‍ക്കാന്‍ നമുക്ക് സാധ്യമാകണം. അതിനാവശ്യമായ ഒരു ബഹുമുഖ കര്‍മ്മപദ്ധതി ഒക്ടോബര്‍ രണ്ട് ഗാന്ധി ദിനത്തില്‍ ആരംഭിക്കും. യുവാക്കള്‍ അതിന്റെ മുന്നണിയില്‍ പങ്കുചേരണമെന്നും പിണറായി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/68738/chief-minister-pinarayi-vijayan-said-that-the-government-is-taking-the-increasing-consumption-of-drugs-very-seriously)