---
title: " ഹരിതടൂറിസം സെമിനാർ 27 ന്  സംഘാടക സമിതി യോഗം ചേർന്നു"
english_title: "Green Tourism Seminar on 27 The organizing committee met."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/68740/green-tourism-seminar-on-27-the-organizing-committee-met"
published_at: "2022-09-16T18:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632476fa2d9d5_InShot_20220916_184244446.jpg"
keywords: []
---

#  ഹരിതടൂറിസം സെമിനാർ 27 ന്  സംഘാടക സമിതി യോഗം ചേർന്നു

> **Lead Summary:** **കേളകം**: ടൂറിസത്തിന്റെ വിവിധ സാധ്യതകൾ പരിചയ പെടുത്തുന്നതിനായി ഹരിതകേരള മിഷന്റെ സഹായത്തോടെ കേളകം പഞ്ചായത്ത് നേതൃത്വത്തിൽ 27 ന് ഹരിതടൂറിസം സെമിനാർ നടത്തും.

## Article Content

**കേളകം**: ടൂറിസത്തിന്റെ വിവിധ സാധ്യതകൾ പരിചയ പെടുത്തുന്നതിനായി ഹരിതകേരള മിഷന്റെ സഹായത്തോടെ കേളകം പഞ്ചായത്ത് നേതൃത്വത്തിൽ 27 ന് ഹരിതടൂറിസം സെമിനാർ നടത്തും.

കേളകം വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും, കേളകം പ്രസ് ഫോറത്തിൻ്റെയും സഹകരണത്തോടെ രൂപീകരിച്ച സംഘാടക സമിതി യോഗം പഞ്ചായത്ത് ഹാളിൽ ചേർന്നു. പ്രസിഡന്റ് സി ടി അനീഷ് അധ്യക്ഷനായി. ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഇ കെ സോമശേഖരൻ പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡന്റ് തങ്കമ്മ മേലേകൂറ്റ്, സ്ഥിരം സമിതി അധ്യക്ഷരായ തോമസ് പുളിക്കകണ്ടം, സജീവൻ പാലുമ്മി, പഞ്ചായത്ത് സെക്രട്ടറി കെ വിനോദ്, അംഗങ്ങളായ ജോണി പാമ്പാടിയിൽ,ബിജു പെരുമത്തറ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/68740/green-tourism-seminar-on-27-the-organizing-committee-met)