---
title: "വയനാട് പുസ്തകോത്സവം സമാപിച്ചു : വിറ്റഴിഞത് 40 ലക്ഷം രൂപയുടെ പുസ്തകങ്ങൾ"
english_title: "Wayanad Book Festival concludes"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/68844/wayanad-book-festival-concludes"
published_at: "2022-09-17T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6325691c72726_IMG_20220917_115757.jpg"
keywords: []
---

# വയനാട് പുസ്തകോത്സവം സമാപിച്ചു : വിറ്റഴിഞത് 40 ലക്ഷം രൂപയുടെ പുസ്തകങ്ങൾ

> **Lead Summary:**  കൽപ്പറ്റ: വയനാട് ജില്ലാ ലൈബ്രറി കൗൺസിലും , ജില്ലാ ലൈബ്രറി വികസന സമിതിയും കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ വച്ച് മൂന്ന് ദിവസങ്ങളിലായി നടത്തിയ ജില്ലാ പുസ്തകോത്സവം സമാപിച്ചു. നാൽപ്പത്തി ഏഴ് പ്രസാധകരുടെ എഴുപത്തിയഞ്ച് സ്റ്റാളുകളിൽ നിന്നുമായി നാൽപ്പതു ലക്ഷം രൂപയുടെ പുസ്തക വിൽപ്പന നടന്നു. ലൈബ്രറി കൗൺസിൽ പുസ്തകഗ്രാന്റ് ഉപയോഗിച്ച് ലൈബ്രറികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുജനങ്ങൾ എന്നിവരാണ് പുസ്തകങ്ങൾ വാങ്ങിയത്.

## Article Content

 കൽപ്പറ്റ: വയനാട് ജില്ലാ ലൈബ്രറി കൗൺസിലും , ജില്ലാ ലൈബ്രറി വികസന സമിതിയും കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ വച്ച് മൂന്ന് ദിവസങ്ങളിലായി നടത്തിയ ജില്ലാ പുസ്തകോത്സവം സമാപിച്ചു. നാൽപ്പത്തി ഏഴ് പ്രസാധകരുടെ എഴുപത്തിയഞ്ച് സ്റ്റാളുകളിൽ നിന്നുമായി നാൽപ്പതു ലക്ഷം രൂപയുടെ പുസ്തക വിൽപ്പന നടന്നു. ലൈബ്രറി കൗൺസിൽ പുസ്തകഗ്രാന്റ് ഉപയോഗിച്ച് ലൈബ്രറികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുജനങ്ങൾ എന്നിവരാണ് പുസ്തകങ്ങൾ വാങ്ങിയത്.

പുസ്തകോത് സവത്തോടനുബന്ധിച്ച് നടത്തിയ കലാപരിപാടികൾക്കും, സാംസ്‌ക്കാരിക സദസ്സുകൾക്കും സജീവ ജനപങ്കാളിത്തം ഉണ്ടായിരുന്നു. ലൈബ്രറി കൗൺസിൽ നടത്തുന്ന വിവിധ വായനമത്സരങ്ങളുടെ പുസ്തകങ്ങളും, പുതിയ എഴുത്തുകാരുടെ അടക്കമുള്ള പുസ്തകങ്ങളും ആവശ്യക്കാർ ഏറെ ഉണ്ടായി.സ്വന്തമായി പുസ്തകം പ്രസിദ്ധീകരിച്ച വയനാട്ടിലെ എഴുത്തുകാരുടെ പുസ്തകങ്ങൾ വായനക്കാരിലേക്ക് എത്തിക്കാൻ പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ നേതൃത്വത്തിൽ പ്രോഗ്രസ്സീവ് ബുക്ക്സ് എന്ന പേരിൽ പ്രത്യേക സ്റ്റാൾ ഒരുക്കിയിരുന്നു.

ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ സാമൂഹിക, സാംസ്‌ക്കാരിക പ്രവർത്തകരും ലൈബ്രറി പ്രവർത്തകരും മൂന്നു ദിവസങ്ങളിൽ നടന്ന പുസ്തകമേള സന്ദർശിച്ചു.പുസ്തകമേള വിജയകരമായി സംഘടിപ്പിക്കാൻ സഹകരിച്ച എല്ലാവർക്കും ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ടി.ബി.സുരേഷ്, സെക്രട്ടറി പി കെ സുധീർ , ജില്ലാ ലൈബ്രറി വികസന സമിതി ചെയർമാൻ ഇ.കെ ബിജൂജൻ എന്നിവർ നന്ദി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/68844/wayanad-book-festival-concludes)