---
title: "പേരാവൂര്‍ ന്യൂ മൊബൈല്‍ ട്രാക്ക് ഏര്‍പ്പെടുത്തിയ സമ്മാനക്കൂപ്പണുകളുടെ നറുക്കെടുപ്പ് നടത്തി"
english_title: "Peravoor New Mobile Track conducted a draw for gift coupons"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/68925/peravoor-new-mobile-track-conducted-a-draw-for-gift-coupons"
published_at: "2022-09-17T16:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6325a9bf98ba9_Picsart_22-09-17_16-23-57-851.jpg"
keywords: []
---

# പേരാവൂര്‍ ന്യൂ മൊബൈല്‍ ട്രാക്ക് ഏര്‍പ്പെടുത്തിയ സമ്മാനക്കൂപ്പണുകളുടെ നറുക്കെടുപ്പ് നടത്തി

> **Lead Summary:** പേരാവൂര്‍: ഓണം ഓഫറുകളുടെ ഭാഗമായി പേരാവൂര്‍ ന്യൂ മൊബൈല്‍ ട്രാക്ക് ഏര്‍പ്പെടുത്തിയ സമ്മാനക്കൂപ്പണുകളുടെ നറുക്കെടുപ്പ് നടത്തി. പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സുധാകരന്‍ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി പി.ആര്‍ ഷനോജ്, യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേംബര്‍ പ്രസിഡണ്ട് കെ.എം ബഷീര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് കെ.കെ രാമചന്ദ്രന്‍ എന്നിവര്‍ രണ്ടാം സമ്മാനം മുതല്‍ നാലാം സമ്മാനം വരെയുള്ള കൂപ്പണുകളുടെ നറുക്കെടുപ്പ് നടത്തി.

## Article Content

പേരാവൂര്‍: ഓണം ഓഫറുകളുടെ ഭാഗമായി പേരാവൂര്‍ ന്യൂ മൊബൈല്‍ ട്രാക്ക് ഏര്‍പ്പെടുത്തിയ സമ്മാനക്കൂപ്പണുകളുടെ നറുക്കെടുപ്പ് നടത്തി. പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സുധാകരന്‍ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി പി.ആര്‍ ഷനോജ്, യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേംബര്‍ പ്രസിഡണ്ട് കെ.എം ബഷീര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് കെ.കെ രാമചന്ദ്രന്‍ എന്നിവര്‍ രണ്ടാം സമ്മാനം മുതല്‍ നാലാം സമ്മാനം വരെയുള്ള കൂപ്പണുകളുടെ നറുക്കെടുപ്പ് നടത്തി.

പേരാവൂര്‍ പെട്രോള്‍ പമ്പിലെ പി.രാജന്‍ ഒന്നാം സമ്മാനത്തിനര്‍ഹനായി. പേരാവൂര്‍ സ്വദേശി റിഥിക്, പുതുശേരി സ്വദേശി പ്രദീപ്, പെരുമ്പുന്ന സ്വദേശിനി മേരി എന്നിവര്‍ യഥാക്രമം രണ്ട് മുതല്‍ നാലുവരെയുള്ള സമ്മാനങ്ങള്‍ക്കര്‍ഹരായി. മൊബൈല്‍ ട്രാക്ക് എം.ഡി ജിതിന്‍ പാലോറാന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/68925/peravoor-new-mobile-track-conducted-a-draw-for-gift-coupons)