---
title: "ലഹരിവിരുദ്ധ പോരാട്ടത്തിൽ സർക്കാരിനൊപ്പം കൈകോർത്ത് കേളകം എം ജി എം എവർഗ്രീൻ ഫ്രണ്ട്സ് കൂട്ടായ്മ"
english_title: "Kelakam MGM Evergreen Friends association joins hands with government in anti-drug fight"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/68943/kelakam-mgm-evergreen-friends-association-joins-hands-with-government-in-anti-drug-fight"
published_at: "2022-09-17T17:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6325bc0ae6521_InShot_20220917_175203971.jpg"
keywords: []
---

# ലഹരിവിരുദ്ധ പോരാട്ടത്തിൽ സർക്കാരിനൊപ്പം കൈകോർത്ത് കേളകം എം ജി എം എവർഗ്രീൻ ഫ്രണ്ട്സ് കൂട്ടായ്മ

> **Lead Summary:** **കേളകം** : കേരള സർക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് കേളകം എം ജി എം എവർഗ്രീൻ ഫ്രണ്ട്സ് സർക്കാരിനൊപ്പം കൈകോർക്കുന്നു.

## Article Content

**കേളകം** : കേരള സർക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് കേളകം എം ജി എം എവർഗ്രീൻ ഫ്രണ്ട്സ് സർക്കാരിനൊപ്പം കൈകോർക്കുന്നു.

സമൂഹത്തിൽ വർദ്ധിച്ച് വരുന്ന മയക്കുമരുന്ന് ലോബിക്കെതിരെ പൊരുതുന്നതിന് എകസൈസിനെയും പോലീസിനേയും സഹായിക്കാൻ തീരുമാനിച്ച് സംഘടന യോഗം. കേരള സർക്കാരിൻ്റെ നേതൃത്വത്തിൽ നവംബർ ഒന്നിന് ആരംഭിക്കുന്ന ലഹരിവിരുദ്ധ പോരാട്ടത്തിന് മുന്നോടിയായാണ് എം ജി എം എവർഗ്രീൻ ഫ്രണ്ട്സ് ലഹരിക്കെതിരെ ചുവടുറപ്പിച്ച് രംഗത്തുവന്നത്.

കേളകം പിറ്റി സി ചർച്ച് ഹാളിൽ പാസ്റ്റർ ഷാജി ജോർജിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ കേളകം ഗ്രാമ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് ബിജു ചാക്കോ ഉൽഘാടനം ചെയ്തു. പേരാവൂർ എക്സൈസ് പ്രിവന്റീവ് ഓഫീസർ സി.എം.ജയിംസ് സംഘടനാ അംഗങ്ങൾക്ക് ലഹരി വിരുദ്ധ പ്രത്ജ്ഞ ചൊല്ലി കൊടുത്തു. ഗ്രൂപ്പിൽ നിന്നും വിദേശത്തേക്ക് ജോലിക്കായി പോകുന്ന ജോബി കുരുവിള നെല്ലിയോടി, ബിജിറെജി എന്നിവരെ അനുമോദിച്ചു സെക്കട്ടറി സിനി ബിനോയ് , വൈസ് പ്രസിഡണ്ട് ജോബി കുരുവിള, എക്സികുട്ടീവ് അംഗങ്ങളായ റെജി കന്നുകുഴി, സാജൻ കെ.വി ,ലാലു നീണ്ടു നോക്കി. ജോൺ റ്റി.എസ്.( തമ്പി),ധന്യ സന്തോഷ്, സാജു ചുങ്കക്കുന്ന്, ജീൻസി സന്തോഷ്, മിനി സജി, ഷീജ ഷീബു .ശ്രീജ സുനിൽ ,ജീന കാണ്ടാവനത്തിൽ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/68943/kelakam-mgm-evergreen-friends-association-joins-hands-with-government-in-anti-drug-fight)