---
title: "'പട്ടികളുടെ റിപ്പബ്ലിക്, പട്ടികളെയും കുഴികളെയും പേടിച്ച് നടക്കാന്‍  കഴിയാത്ത അവസ്ഥ': വിമര്‍ശിച്ച് എം. മുകുന്ദന്‍"
english_title: "M mukundhan "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/69027/m-mukundhan"
published_at: "2022-09-18T05:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632666611e2c2_images.jpeg"
keywords: []
---

# 'പട്ടികളുടെ റിപ്പബ്ലിക്, പട്ടികളെയും കുഴികളെയും പേടിച്ച് നടക്കാന്‍  കഴിയാത്ത അവസ്ഥ': വിമര്‍ശിച്ച് എം. മുകുന്ദന്‍

> **Lead Summary:** **കാസര്‍കോട്: **സംസ്ഥാനത്തെ തെരുവ് നായ ശല്യത്തെയും റോഡിലെ കുഴികളെയും വിമര്‍ശിച്ച് എഴുത്തുകാരന്‍ എം. മുകുന്ദന്‍ രംഗത്ത്. കൊവിഡിനു ശേഷം പട്ടികളെയും റോഡിലെ കുഴികളെയും പേടിച്ച് നടക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് എം. മുകുന്ദൻ പറഞ്ഞു.

## Article Content

**കാസര്‍കോട്: **സംസ്ഥാനത്തെ തെരുവ് നായ ശല്യത്തെയും റോഡിലെ കുഴികളെയും വിമര്‍ശിച്ച് എഴുത്തുകാരന്‍ എം. മുകുന്ദന്‍ രംഗത്ത്. കൊവിഡിനു ശേഷം പട്ടികളെയും റോഡിലെ കുഴികളെയും പേടിച്ച് നടക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് എം. മുകുന്ദൻ പറഞ്ഞു.

പട്ടികൾ ഇവിടെ റിപ്പബ്ലിക് സ്ഥാപിചിരിക്കുകയാണെന്നും പട്ടികളുടെ റിപ്പബ്ലിക്കിലാണ് നമ്മള്‍ ജീവിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതില്‍ നമുക്ക് നാണക്കേടും വേദനയുമുണ്ട്. പട്ടികളുടെ റിപ്പബ്ലിക്കിനെ നമുക്ക് അഴിച്ചു പണിയണമെന്നും ഭയമില്ലാതെ റോഡില്‍ക്കൂടി നടക്കണമെന്നും അദ്ദേഹം പറഞ്ഞു. വളരെയധികം പ്രബുദ്ധ സമൂഹമാണ് നാം. പക്ഷേ അപ്പോഴും റോഡില്‍ കുഴികളുണ്ട്.

കുഴിയില്‍ വീണ് ചെറുപ്പക്കാരും കുട്ടികളും മരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാസര്‍കോട് കാഞ്ഞങ്ങാട്ട് ജില്ലാ ലൈബ്രറി കൗണ്‍സില്‍  സംഘടിപ്പിച്ച പുസ്തകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/69027/m-mukundhan)