---
title: "കെ ആർ എഫ് എ പതാക ദിനം ആചരിച്ചു"
english_title: "KRFA Flag Day was observed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/69092/krfa-flag-day-was-observed"
published_at: "2022-09-18T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6326cf38e4035_IMG-20220918-WA0025.jpg"
keywords: []
---

# കെ ആർ എഫ് എ പതാക ദിനം ആചരിച്ചു

> **Lead Summary:** **സുൽത്താൻബത്തേരി **: കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ സെപ്റ്റംബർ 18 പതാകദിനത്തോടനുബന്ധിച്ച് ബത്തേരി മണ്ഡലത്തിൽ മുതിർന്ന അംഗമായ ഷൗക്കത്തലി സിറ്റി പതാക ഉയർത്തിക്കൊണ്ട് പതാകദിനം ആചരിച്ചു.

## Article Content

**സുൽത്താൻബത്തേരി **: കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ സെപ്റ്റംബർ 18 പതാകദിനത്തോടനുബന്ധിച്ച് ബത്തേരി മണ്ഡലത്തിൽ മുതിർന്ന അംഗമായ ഷൗക്കത്തലി സിറ്റി പതാക ഉയർത്തിക്കൊണ്ട് പതാകദിനം ആചരിച്ചു.

തുടർന്ന് മധുരവിതരണവും മറ്റു ചാരിറ്റി പ്രവർത്തനങ്ങളും പതാക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു. ജില്ലാ ട്രഷറർ നിസാർ കെ കെ. മണ്ഡലം വർക്കിംഗ് പ്രസിഡണ്ട് ഉമ്മർ സി. വൈസ് പ്രസിഡൻറ് അനസ് പാതകം, നവാസ് ഈസി വാക്ക്, ആരിഫ് കെ പി തുടങ്ങിയവർ സംബന്ധിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/69092/krfa-flag-day-was-observed)