---
title: "പാലക്കാട് തോട്ടംതൊഴിലാളി മരിച്ചനിലയില്‍, വൈദ്യുതി വേലിക്കിടയിലൂടെ കടക്കാൻ ശ്രമിച്ചപ്പോൾ ഷോക്കേറ്റതെന്ന് സംശയം"
english_title: "Palakkad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/69124/palakkad"
published_at: "2022-09-18T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6326ee028e655_Screenshot_20220918-153526.png"
keywords: []
---

# പാലക്കാട് തോട്ടംതൊഴിലാളി മരിച്ചനിലയില്‍, വൈദ്യുതി വേലിക്കിടയിലൂടെ കടക്കാൻ ശ്രമിച്ചപ്പോൾ ഷോക്കേറ്റതെന്ന് സംശയം

> **Lead Summary:** **പാലക്കാട്: **മലമ്പുഴ കൊല്ലംകുന്നിൽ തോട്ടം തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി.കൊല്ലംകുന്ന് സ്വദേശി വാസു ആണ് മരിച്ചത്. വാസു പണിയെടുക്കുന്ന തോട്ടത്തിൽ വന്യമൃഗങ്ങൾക്കായി വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു.

## Article Content

**പാലക്കാട്: **മലമ്പുഴ കൊല്ലംകുന്നിൽ തോട്ടം തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി.കൊല്ലംകുന്ന് സ്വദേശി വാസു ആണ് മരിച്ചത്. വാസു പണിയെടുക്കുന്ന തോട്ടത്തിൽ വന്യമൃഗങ്ങൾക്കായി വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു.

വൈദ്യുതി വേലിയിൽ നിന്നും  ഷോക്കേറ്റതാണെന്നാണ് സംശയം. ഇന്നലെ രാത്രി വൈദ്യുതി വേലിക്കിടയിലൂടെ കടക്കാൻ ശ്രമിച്ചപ്പോൾ ഷോക്കേറ്റിരിക്കാമെന്നാണ് കരുതുന്നത്. പുലർച്ചെ 6 മണിക്കാണ് വാസുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/69124/palakkad)