---
title: "25 കോടിയുടെ ഓണം ബംബർ അടിച്ച ഭാഗ്യവാനെ കണ്ടെത്തി  "
english_title: "25 Crores Onam bumper lucky winner found"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/69138/25-crores-onam-bumper-lucky-winner-found"
published_at: "2022-09-18T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6326fc6791570_IMG_20220918_163915.jpg"
keywords: []
---

# 25 കോടിയുടെ ഓണം ബംബർ അടിച്ച ഭാഗ്യവാനെ കണ്ടെത്തി  

> **Lead Summary:** **തിരുവനന്തപുരം** : 25 കോടിയുടെ തിരുവോണം ബമ്ബര്‍ ഒന്നാം സമ്മാനം തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിനാണ്.

## Article Content

**തിരുവനന്തപുരം** : 25 കോടിയുടെ തിരുവോണം ബമ്ബര്‍ ഒന്നാം സമ്മാനം തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിനാണ്.

അനൂപെടുത്ത TJ-750605 ന് ടിക്കറ്റാണ് ഭാഗ്യം കൊണ്ടു വന്നത്. പഴവങ്ങാടിയില്‍ കഴിഞ്ഞദിവസമാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റതെന്ന് ലോട്ടറി ഏജന്റ് തങ്കരാജ് പറഞ്ഞു

സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള കേരള ഭാഗ്യക്കുറിയുടെ ബമ്ബര്‍ ടിക്കറ്റാണ് ഇന്ന് നറുക്കെടുത്തത്.

തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ പകല്‍ രണ്ടിന് നടന്ന നറുക്കെടുപ്പില്‍ മന്ത്രിമാരായ കെ എന്‍ ബാലഗോപാലും ആന്റണി രാജുവും പങ്കെടുത്തു. 5 കോടിയുടെ രണ്ടാം സമ്മാനം TG 270912 നമ്ബറിന് ലഭിക്കും.

രണ്ടാം സമ്മാനം കോട്ടയം പാലായില്‍ മീനാക്ഷി ലക്കി സെന്റര്‍ വിറ്റ ടിക്കറ്റിനാണ്. മൂന്നാം സമ്മാനം ഒരു കോടി വീതം 10 പേര്‍ക്കാണ് ലഭിക്കുക . TA 292922, TB 479040, TC 204579, TD 545669, TE 115479, TG 571986 , TH 562506, TJ 384189, TK 395507, TL 555868 .

ഒന്നാം സമ്മാനത്തിന് സമാശ്വാസമായി 5 ലക്ഷം വീതം TA 750605 , TB 750605, TC 750605 , TD 750605, TE 750605, TG 750605 , TH 750605, TK 750605, TL 750605 എന്നീ നമ്ബറുകള്‍ക്ക് ലഭിക്കും .

നറുക്കെടുപ്പ് ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ keralalotteries.com ല്‍ പ്രസിദ്ധീകരിക്കും. ശനി വൈകിട്ട് അഞ്ചുവരെ 66 ലക്ഷം ടിക്കറ്റാണ് ലോട്ടറി ഓഫീസുകളില്‍നിന്ന് ഏജന്‍സികള്‍ക്ക് വിതരണം ചെയ്തത്. വൈകിട്ട് ആറുവരെ ഏജന്‍സികള്‍ ടിക്കറ്റുകള്‍ കൈപ്പറ്റി. ഞായറാഴ്ചയും വില്‍പ്പന തുടര്‍ന്നിരുന്നു.

10 സീരീസുകളിലായി 500 രൂപ വിലയിലാണ് ടിക്കറ്റുകള്‍ പുറത്തിറക്കിയത്. ബമ്ബര്‍ നറുക്കെടുപ്പ് ചടങ്ങില്‍ പൂജ ബമ്ബര്‍ ഭാഗ്യക്കുറിയുടെ പ്രകാശനവും നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/69138/25-crores-onam-bumper-lucky-winner-found)