---
title: "ഗാന്ധിജയന്തി മാസാചരണം : വിമുക്തി ലഹരിവിരുദ്ധ സൈക്കിൾ റാലി നടത്തി"
english_title: "Liberation held an anti-drug cycle rally"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/6917/liberation-held-an-anti-drug-cycle-rally"
published_at: "2021-10-24T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6174f3ac11b9b_PicsArt_10-24-11.15.32.jpg"
keywords: []
---

# ഗാന്ധിജയന്തി മാസാചരണം : വിമുക്തി ലഹരിവിരുദ്ധ സൈക്കിൾ റാലി നടത്തി

> **Lead Summary:** പേരാവൂർ: ഒക്ടോബർ 2 മുതൽ 31 വരെ നീളുന്ന ഗാന്ധിജയന്തി മാസാചരണത്തിന്റെ ഭാഗമായി വിമുക്തി മിഷന്റെ നേതൃത്വത്തിൽ പേരാവൂരിൽ ലഹരിവിരുദ്ധ സൈക്കിൾ റാലി സംഘടിപ്പിച്ചു. വിവിധ റസിഡൻസ് അസോസിയേഷനുകളുമായി സഹകരിച്ചാണ് സൈക്കിൾ റാലി നടത്തിയത്. ഞായറാഴ്ച രാവിലെ 9 മണിക്ക് കുനിത്തല മുക്കിൽ വച്ച് പേരാവൂർ പോലീസ് സബ്ബ് ഇൻസ്പെക്ടർ എം വി കൃഷ്ണൻ സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു.

## Article Content

പേരാവൂർ: ഒക്ടോബർ 2 മുതൽ 31 വരെ നീളുന്ന ഗാന്ധിജയന്തി മാസാചരണത്തിന്റെ ഭാഗമായി വിമുക്തി മിഷന്റെ നേതൃത്വത്തിൽ പേരാവൂരിൽ ലഹരിവിരുദ്ധ സൈക്കിൾ റാലി സംഘടിപ്പിച്ചു. വിവിധ റസിഡൻസ് അസോസിയേഷനുകളുമായി സഹകരിച്ചാണ് സൈക്കിൾ റാലി നടത്തിയത്. ഞായറാഴ്ച രാവിലെ 9 മണിക്ക് കുനിത്തല മുക്കിൽ വച്ച് പേരാവൂർ പോലീസ് സബ്ബ് ഇൻസ്പെക്ടർ എം വി കൃഷ്ണൻ സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു.

പേരാവൂർ പുതിയ ബസ് സ്റ്റാന്റിൽ നടന്ന സമാപനചടങ്ങ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ എം ഷൈലജ ടീച്ചർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ റജീന സിറാജ് പൂക്കോത്ത്, റസിഡൻസ് അസോസിയേഷൻ പ്രതിനിധികളായ എം കെ സത്യൻ (മാർഗ്ഗദീപം), തോമസ് വരകുകാലായിൽ (ശാന്തിനഗർ), വി കെ രവി (സൗഹൃദ പെരുമ്പുന്ന) എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു.

സിവിൽ എക്സൈസ് ഓഫീസർ പി എസ് ശിവദാസൻ സ്വാഗതവും പ്രിവന്റീവ് ഓഫീസർ എം പി സജീവൻ നന്ദിയും പറഞ്ഞു. വിമുക്തി എംബ്ലം ആലേഖനം ചെയ്ത ജഴ്സി ധരിച്ച് വിവിധ റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ സൈക്കിൾ റാലിയിൽ പങ്കു ചേർന്നു. കുനിത്തല നിന്നാരംഭിച്ച് പേരാവൂർ പഴയസ്റ്റാന്റ് വഴി പുതിയ ബസ് സ്റ്റാന്റിലെത്തിയാണ് സൈക്കിൾ റാലി സമാപിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/6917/liberation-held-an-anti-drug-cycle-rally)