---
title: "അഭിഭാഷകനെ മര്‍ദ്ദിച്ചെന്ന ആരോപണം: കൂടുതൽ ജില്ലകളിൽ സമരം വ്യാപിപ്പിക്കാൻ ബാര്‍ അസോസിയേഷൻ"
english_title: "Kollam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/69205/kollam"
published_at: "2022-09-19T05:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6327b4ba8af62_Screenshot_20220919-054450.png"
keywords: []
---

# അഭിഭാഷകനെ മര്‍ദ്ദിച്ചെന്ന ആരോപണം: കൂടുതൽ ജില്ലകളിൽ സമരം വ്യാപിപ്പിക്കാൻ ബാര്‍ അസോസിയേഷൻ

> **Lead Summary:** **കൊല്ലം: **കരുനാഗപ്പള്ളിയിൽ അഭിഭാഷകനെ പോലീസ് മർദ്ദിച്ചെന്ന ആരോപണത്തിൽ കൂടുതൽ ജില്ലകളിലേക്ക് സമരം വ്യാപിപ്പിക്കാനൊരുങ്ങി ബാർ അസോസിയേഷൻ. പൊലീസുകർക്കെതിരെ സർക്കാർ നടപടി എടുത്തില്ലെന്നാരോപിച്ചാണിത്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് അടുത്ത ദിവസം ഡിഐജി ആര്‍ നിശാന്തിനി സംസ്ഥാന പൊലീസ് മേധാവിക്ക് സമര്‍പ്പിക്കും.

## Article Content

**കൊല്ലം: **കരുനാഗപ്പള്ളിയിൽ അഭിഭാഷകനെ പോലീസ് മർദ്ദിച്ചെന്ന ആരോപണത്തിൽ കൂടുതൽ ജില്ലകളിലേക്ക് സമരം വ്യാപിപ്പിക്കാനൊരുങ്ങി ബാർ അസോസിയേഷൻ. പൊലീസുകർക്കെതിരെ സർക്കാർ നടപടി എടുത്തില്ലെന്നാരോപിച്ചാണിത്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് അടുത്ത ദിവസം ഡിഐജി ആര്‍ നിശാന്തിനി സംസ്ഥാന പൊലീസ് മേധാവിക്ക് സമര്‍പ്പിക്കും.

സമരം തുടങ്ങി ഒരാഴ്ച പിന്നിട്ടിട്ടും സർക്കാരിൻറെ ഭാഗത്തു നിന്ന് നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് ബാർ അസോസിയേഷൻ കൂടുതൽ ജില്ലകളിലേക്ക് സമരം വ്യാപിപ്പിക്കാൻ ഒരുങ്ങുന്നത്. ഇതുവരെ കൊല്ലം ജില്ലയിലെ കോടതികളിൽ മാത്രമായിരുന്നു സമരം. അഭിഭാഷകർ ബഹിഷ്‌കരിച്ചതോടെ കോടതി നടപടികൾ പൂർണമായും തടസപ്പെട്ടിരിക്കുകയാണ്.

അടുത്ത ദിവസം  കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്താനും കൊല്ലം ബാർ അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ സമരം നീണ്ടു പോകുന്നതിനെതിരെ ഒരു വിഭാഗം അഭിഭാഷകർ കടുത്ത അതൃപ്തിയിലാണ്. കഴിഞ്ഞ ദിവസം ബാർ അസോസിയേഷൻ ചേർന്ന യോഗത്തിൽ ഇതു സംബന്ധിച്ചു തർക്കവുമുണ്ടായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/69205/kollam)