---
title: "മണത്തണ ടൗണിലെ വഴി വിളക്കുകൾ കണ്ണടച്ചു, പഞ്ചായത്തിന് നിവേദനം നൽകി വ്യാപാരികൾ "
english_title: "The street lights in Manathana town were blocked and the traders submitted a petition to the panchayat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/69341/the-street-lights-in-manathana-town-were-blocked-and-the-traders-submitted-a-petition-to-the-panchayat"
published_at: "2022-09-19T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632851c21613c_InShot_20220919_165414539.jpg"
keywords: []
---

# മണത്തണ ടൗണിലെ വഴി വിളക്കുകൾ കണ്ണടച്ചു, പഞ്ചായത്തിന് നിവേദനം നൽകി വ്യാപാരികൾ 

> **Lead Summary:** **മണത്തണ** : മണത്തണ ടൗണിലെ വഴി വിളക്കുകൾ പ്രവർത്തന രഹിതമാണെന്ന് ചൂണ്ടിക്കാട്ടി വ്യാപാരികൾ പഞ്ചായത്ത്‌ പ്രസിഡന്റിന് നിവേദനം നൽകി. കണ്ണടച്ച വഴി വിളക്കുകൾ തെളിയിക്കാൻ നടപടി വേണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.

## Article Content

**മണത്തണ** : മണത്തണ ടൗണിലെ വഴി വിളക്കുകൾ പ്രവർത്തന രഹിതമാണെന്ന് ചൂണ്ടിക്കാട്ടി വ്യാപാരികൾ പഞ്ചായത്ത്‌ പ്രസിഡന്റിന് നിവേദനം നൽകി. കണ്ണടച്ച വഴി വിളക്കുകൾ തെളിയിക്കാൻ നടപടി വേണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.

രാത്രി ടൗണിൽ എത്തിച്ചേരുന്ന യാത്രക്കാർക്ക് പ്രയാസം സൃഷ്ടിക്കുകയും തെരുവ് നായകളുടെ ശല്യം വർധിക്കുകയും ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ടൗൺ ഇരുട്ടിൽ ആവുന്നത് ഒഴിവാക്കണമെന്നും നവരാത്രി ഉത്സവ ദിനങ്ങൾ കൂടി വന്നെത്തുമ്പോൾ പ്രശ്നം രൂക്ഷമാവുമെന്നും നിവേദനത്തിൽ പറയുന്നു. കെവിവിഇഎസ് യൂണിറ്റ് പ്രസിഡന്റ് സി എം ജെ മറ്റു ഭാരവാഹികളായ എ. രാജൻ, ദിനേശൻ എന്നിവർ ചേർന്നാണ് പ്രസിഡന്റ് പി പി വേണുഗോപാലന് നിവേദനം നൽകിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/69341/the-street-lights-in-manathana-town-were-blocked-and-the-traders-submitted-a-petition-to-the-panchayat)