---
title: "ലഹരിക്കെതിരെ ഫ്ലാഷ് മോബുമായി ക്രിസ്തുരാജ പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ"
english_title: "Christuraja Public School students with flash mob against drug addiction"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/69343/christuraja-public-school-students-with-flash-mob-against-drug-addiction"
published_at: "2022-09-19T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6328534fd7a83_InShot_20220919_170217046.jpg"
keywords: []
---

# ലഹരിക്കെതിരെ ഫ്ലാഷ് മോബുമായി ക്രിസ്തുരാജ പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ

> **Lead Summary:** **കൽപ്പറ്റ** : ലഹരിയുടെയും മയക്കുമരുന്നിന്റെയും ഉപയോഗവും വ്യാപനവും തടയുക എന്ന ലക്ഷ്യത്തോടുകൂടി സംസ്ഥാന പോലീസ് ആരംഭിച്ചിരിക്കുന്ന ' യോദ്ധാവ് ' എന്ന പദ്ധതിയോട് ചേർന്ന് കൽപ്പറ്റ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ വെള്ളാരംകുന്നു ക്രിസ്തു രാജ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് നടത്തി.

## Article Content

**കൽപ്പറ്റ** : ലഹരിയുടെയും മയക്കുമരുന്നിന്റെയും ഉപയോഗവും വ്യാപനവും തടയുക എന്ന ലക്ഷ്യത്തോടുകൂടി സംസ്ഥാന പോലീസ് ആരംഭിച്ചിരിക്കുന്ന ' യോദ്ധാവ് ' എന്ന പദ്ധതിയോട് ചേർന്ന് കൽപ്പറ്റ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ വെള്ളാരംകുന്നു ക്രിസ്തു രാജ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് നടത്തി.

പരിപാടിയുടെ ഉത്ഘാടനം കൽപ്പറ്റ പോലീസ് സ്റ്റേഷൻ എസ്. ഐ ബിജു ആന്റണി നടത്തി. കൽപ്പറ്റ ടൗൺ, കൈനാട്ടി, മുണ്ടെരി, പുതിയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലായി നടത്തിയ പരിപാടിയുടെ സമാപന സന്ദേശം അഡിഷണൽ എസ്. പി ഷാനവാസ്‌ സർ നൽകി. കൽപ്പറ്റ ജനമൈത്രി പോലീസ് ഓഫിസർ സി. പി ചന്ദ്രൻ , ക്രിസ്തു രാജ പബ്ലിക് സ്കൂളിലെ അധ്യാപകരും ഈ പരിപാടിക്ക് നേതൃത്വം നൽകി.പോലിസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യം ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/69343/christuraja-public-school-students-with-flash-mob-against-drug-addiction)