---
title: "കൈപ്പുസ്തകങ്ങൾ പ്രകാശനം ചെയ്തു"
english_title: "Manuals were released"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/69347/manuals-were-released"
published_at: "2022-09-19T17:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6328592d14acc_NHM.jpg"
keywords: []
---

# കൈപ്പുസ്തകങ്ങൾ പ്രകാശനം ചെയ്തു

> **Lead Summary:** **കണ്ണൂർ** : തദ്ദേശഭരണ പ്രതിനിധികൾക്കായി ദേശീയ ആരോഗ്യദൗത്യം തയ്യാറാക്കിയ 'ആരോഗ്യപ്പെരുമ, കൂട്ടായ്മയിലൂടെ ഗുണനിലവാരം', 'ദേശീയ ആരോഗ്യദൗത്യം പദ്ധതികൾ: ആരോഗ്യപ്രവർത്തകർക്കുള്ള കൈപ്പുസ്തകം' എന്നീ കൈപ്പുസ്തകങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസർ (ഇൻ ചാർജ്) ഡോ. എം പ്രീത പ്രകാശനം ചെയ്തു.

## Article Content

**കണ്ണൂർ** : തദ്ദേശഭരണ പ്രതിനിധികൾക്കായി ദേശീയ ആരോഗ്യദൗത്യം തയ്യാറാക്കിയ 'ആരോഗ്യപ്പെരുമ, കൂട്ടായ്മയിലൂടെ ഗുണനിലവാരം', 'ദേശീയ ആരോഗ്യദൗത്യം പദ്ധതികൾ: ആരോഗ്യപ്രവർത്തകർക്കുള്ള കൈപ്പുസ്തകം' എന്നീ കൈപ്പുസ്തകങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസർ (ഇൻ ചാർജ്) ഡോ. എം പ്രീത പ്രകാശനം ചെയ്തു.

ജില്ലാ മെഡിക്കൽ ഓഫീസറുടെ ചേമ്പറിൽ വച്ച് നടന്ന ചടങ്ങിൽ ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി.കെ അനിൽകുമാർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. ജീജ എം.പി, ജില്ലാ ആർദ്രം നോഡൽ ഓഫീസർ ഡോ. സച്ചിൻ കെ. സി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/69347/manuals-were-released)