---
title: "കണിച്ചാർ തെരേസ് ജ്യോതി ചാരിറ്റബിൾ ട്രസ്റ്റ് ജീസസ് ശിശു ഭവൻ്റെ  പതിനഞ്ചാം വാർഷികാഘോഷവും, പദ്ധതിരേഖ സമർപ്പണവും സെപ്തംബർ 21ന്"
english_title: "Kanichar Therese Jyoti Charitable Trust 15th Anniversary  and Project Dedication on 21 September"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/69362/kanichar-therese-jyoti-charitable-trust-15th-anniversary-and-project-dedication-on-23rd-september"
published_at: "2022-09-19T18:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63286e0b56e13_InShot_20220919_185236683.jpg"
keywords: []
---

# കണിച്ചാർ തെരേസ് ജ്യോതി ചാരിറ്റബിൾ ട്രസ്റ്റ് ജീസസ് ശിശു ഭവൻ്റെ  പതിനഞ്ചാം വാർഷികാഘോഷവും, പദ്ധതിരേഖ സമർപ്പണവും സെപ്തംബർ 21ന്

> **Lead Summary:** **കേളകം**: കണിച്ചാർ തെരേസ് ജ്യോതി ചാരിറ്റബിൾ ട്രസ്റ്റ് ജീസസ് ശിശു ഭവൻ്റെ പതിനഞ്ചാം വാർഷികാഘോഷവും, പദ്ധതിരേഖ സമർപ്പണവും സെപ്തംബർ 21 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2 മണി മുതൽ ശിശുഭവൻ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.കണ്ണൂർ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ കെ രവി പരിപാടി ഉദ്ഘാടനം ചെയ്യും. 

## Article Content

**കേളകം**: കണിച്ചാർ തെരേസ് ജ്യോതി ചാരിറ്റബിൾ ട്രസ്റ്റ് ജീസസ് ശിശു ഭവൻ്റെ പതിനഞ്ചാം വാർഷികാഘോഷവും, പദ്ധതിരേഖ സമർപ്പണവും സെപ്തംബർ 21 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2 മണി മുതൽ ശിശുഭവൻ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.കണ്ണൂർ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ കെ രവി പരിപാടി ഉദ്ഘാടനം ചെയ്യും. 

തെരേസ ജ്യോതി ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡണ്ട് ഇട്ടിയവര ജോസഫ് അധ്യക്ഷനായിരിക്കും. തലശ്ശേരി അതിരൂപത ബിഷപ് എമിരേറ്റ്സ് മാർ ജോർജ് ഞരളക്കാട്ട് മുഖ്യസന്ദേശം നൽകും.

കണിച്ചാർ സെൻറ് ജോർജ് പള്ളി വികാരി ഫാ. മാത്യു പാലമറ്റം അനുഗ്രഹപ്രഭാഷണം നടത്തും,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കുര്യൻ മുഖ്യപ്രഭാഷണം നടത്തും ഉപഹാരസമർപ്പണം ജില്ലാ പഞ്ചായത്ത് മെമ്പർ വി. ഗീത നിർവഹിക്കും.സിസ്റ്റർ വിനീത, പഞ്ചായത്ത് പ്രസിഡണ്ടുമായ ആൻറണി സെബാസ്റ്റ്യൻ, സി.റ്റി അനീഷ് റോയി നമ്പുടാകം , സാജു സേവ്യർ,തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കു൦. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടാകും.

പത്രസമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ സിസ്റ്റർ വിമല, പ്രസിഡൻ്റ് ഇട്ടിയവര ജോസഫ്  ഷാജി പാമ്പാടി തുടങ്ങിയവർ പങ്കെടുത്തു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/69362/kanichar-therese-jyoti-charitable-trust-15th-anniversary-and-project-dedication-on-23rd-september)