---
title: "'ഗവർണർ വല്ലാതെ തരം താഴരുത്', ആരിഫ് മുഹമ്മദ് ഖാന്‍ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരകന്‍: മുഖ്യമന്ത്രി"
english_title: "Chiefminister"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/69412/chiefminister"
published_at: "2022-09-20T05:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6329041b0a074_images.jpeg"
keywords: []
---

# 'ഗവർണർ വല്ലാതെ തരം താഴരുത്', ആരിഫ് മുഹമ്മദ് ഖാന്‍ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരകന്‍: മുഖ്യമന്ത്രി

> **Lead Summary:** ** കണ്ണൂർ**: ആരിഫ് മുഹമ്മദ് ഖാൻ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരകനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർ സ്ഥാനത്തിരുന്ന് വല്ലാതെ തരംതാഴരുത്. പദവിക്ക് നിരക്കുന്നതേ പറയാൻ പാടുള്ളൂ. കമ്യൂണിസ്റ്റ് വിരുദ്ധത നടത്താൻ രാഷ്ട്രീയ ശത്രുക്കളുണ്ട്. അത് അവർ ചെയ്ത് കൊള്ളും. ഗവർണർ സ്ഥാനത്തിനിരുന്ന് കമ്യൂണിസ്റ്റുകാരെ തള്ളിപ്പറയുന്നത് ശരിയായ രീതിയല്ലെന്നും പിണറായി വിജയൻ കണ്ണൂരിൽ പറഞ്ഞു.

## Article Content

** കണ്ണൂർ**: ആരിഫ് മുഹമ്മദ് ഖാൻ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരകനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർ സ്ഥാനത്തിരുന്ന് വല്ലാതെ തരംതാഴരുത്. പദവിക്ക് നിരക്കുന്നതേ പറയാൻ പാടുള്ളൂ. കമ്യൂണിസ്റ്റ് വിരുദ്ധത നടത്താൻ രാഷ്ട്രീയ ശത്രുക്കളുണ്ട്. അത് അവർ ചെയ്ത് കൊള്ളും. ഗവർണർ സ്ഥാനത്തിനിരുന്ന് കമ്യൂണിസ്റ്റുകാരെ തള്ളിപ്പറയുന്നത് ശരിയായ രീതിയല്ലെന്നും പിണറായി വിജയൻ കണ്ണൂരിൽ പറഞ്ഞു.

രാജ്യത്തിന് പുറത്ത് നിന്ന് ആശയം ഉൾക്കൊണ്ട ചിലർ കയ്യൂക്ക് കൊണ്ട് കാര്യങ്ങൾ നേടുന്നുവെന്നാണ് ആരിഫ് മുഹമ്മദ് ഖാന്റെ ആരോപണം. അദ്ദേഹം ചരിത്രം പരിശോധിക്കണം. എത്ര കമ്യൂണിസ്റ്റുകാർ ഈ നാടിന് വേണ്ടി രക്തസാക്ഷികളായിട്ടുണ്ടെന്ന് മനസ്സിലാക്കണം. കമ്യൂണിസ്റ്റ് വേട്ടതന്നെയായിരുന്നു നടന്നത്. ആരിഫ് മുഹമ്മദ് ഖാനെന്ന കമ്യൂണിസ്റ്റ് വിരുദ്ധൻ മനസ്സിലാക്കേണ്ട കാര്യം ആ വേട്ടക്കാർക്കൊപ്പമല്ല പിന്നീട് ജനങ്ങൾ അണിനിരന്നത് എന്ന യാഥാർഥ്യമാണ്. കമ്യൂണിസ്റ്റുകാരെ വളർത്തിയത് പാവപ്പെട്ടവരും കർഷക തൊഴിലാളികളുയിരുന്നു. ഇത്തരം കാര്യങ്ങൾ മനസ്സിലാക്കാതെ കമ്യൂണിസ്റ്റ് വിരുദ്ധതയുടെ മൂർത്തീ ഭാവമായി ആരിഫ് മുഹമ്മദ് ഖാൻ മാറരുതെന്നും പിണറായി പറഞ്ഞു. ആരിഫ് മുഹമ്മദ് ഖാനെന്ന വ്യക്തിക്ക് വ്യത്യസ്ത രാഷ്ട്രീയ നിലപാടുണ്ടാവാം. അതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ടാവാ. എന്നാൽ ആരിഫ് മുഹമ്മദ് ഖാനെന്ന വ്യക്തി പറയുന്നത് പോലല്ല ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറയുമ്പോഴുണ്ടാവുകയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വിദേശത്ത് നിന്ന് നിരവധി കര്യങ്ങളെ നമ്മൾ സ്വീകരിച്ചിട്ടുണ്ട്.

ജനാധിപത്യം, ജുഡീഷ്യറി പോലുള്ള സംവിധാനങ്ങളെല്ലാം വിദേശത്ത് നിന്നും സ്വീകരിച്ചതാണ്. വിദേശത്ത് നിന്നും വന്നുവെന്ന് പറയുന്ന കമ്യൂണിസത്തെ ഗവർണർ പുച്ഛിക്കുമ്പോൾ, വിദേശത്ത് നിന്നും സ്വീകരിച്ച ജനാധിപത്യംപോലുള്ള മറ്റ് കാര്യങ്ങളോടും അദ്ദേഹത്തിന് പുച്ഛമായിരിക്കും. ഇന്ത്യൻ ഭരണഘടന, ഇന്ത്യയുടെ ജുഡീഷ്യറി അടക്കമുള്ള സംവിധാനങ്ങൾ ആർഷ ഭാരതത്തിന്റെ മാത്രം സംഭാവനമായാണെന്ന് അദ്ദേഹത്തിന് പറയാൻ കഴിയുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/69412/chiefminister)