---
title: "'ചുവപ്പ് പരവതാനി, കൈ കൊട്ടി പാട്ടുമായി വീട്ടുകാര്‍': മാളിയേക്കല്‍ തറവാട്ടില്‍ സ്പീക്കര്‍ക്ക് സ്വീകരണം"
english_title: "Speaker"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/69511/speaker"
published_at: "2022-09-20T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632970dd9ec9a_IMG-20220920-WA0061.jpg"
keywords: []
---

# 'ചുവപ്പ് പരവതാനി, കൈ കൊട്ടി പാട്ടുമായി വീട്ടുകാര്‍': മാളിയേക്കല്‍ തറവാട്ടില്‍ സ്പീക്കര്‍ക്ക് സ്വീകരണം

> **Lead Summary:** **തലശ്ശേരി: **കേരള നിയമസഭാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം തലശ്ശേരിയിലെത്തിയ എ എൻ ഷംസീറിനെ സ്വീകരിച്ച് മാളിയേക്കൽ കുടുംബം. മാളിയേക്കലിലെ വീട്ടുകാരെല്ലാം ചേർന്ന് പാട്ടുപാടിയും കൈകൊട്ടിയും പൂക്കൾ നൽകിയുമാണ് ചുവപ്പ് പരവതാനി വിരിച്ച് സ്പീക്കറെ സ്വീകരിച്ചത്.

## Article Content

**തലശ്ശേരി: **കേരള നിയമസഭാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം തലശ്ശേരിയിലെത്തിയ എ എൻ ഷംസീറിനെ സ്വീകരിച്ച് മാളിയേക്കൽ കുടുംബം. മാളിയേക്കലിലെ വീട്ടുകാരെല്ലാം ചേർന്ന് പാട്ടുപാടിയും കൈകൊട്ടിയും പൂക്കൾ നൽകിയുമാണ് ചുവപ്പ് പരവതാനി വിരിച്ച് സ്പീക്കറെ സ്വീകരിച്ചത്.

സ്പീക്കറെ സ്വാഗതം ചെയ്യുന്നുവെന്ന ഗാനം പാടി സ്വീകരിക്കുന്നതിന്റെ വീഡിയോ ഷംസീർ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെ കാലമായി ഈ കുടുംബവുമായി തനിക്ക് അടുത്ത ആത്മബന്ധമുണ്ടെന്നും നിയമസഭ സ്പീക്കറായി ചുമതലയേറ്റ ശേഷം ഈ കുടുംബത്തിലേക്ക് കയറിചെല്ലുമ്പോൾ അവർ നൽകിയ സ്വീകരണം എക്കാലവും മനസ്സിൽ സൂക്ഷിക്കുവാനുള്ള നല്ല നിമിഷങ്ങളായെന്നും വീഡിയോ പങ്കുവച്ചുകൊണ്ട് ഷംസീർ കുറിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/69511/speaker)