---
title: "ഗവ : എൽ പി സ്കൂൾ കോളിത്തട്ട്  ലോക മുള ദിനം ആചരിച്ചു "
english_title: "World Bamboo Day was observed "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/69583/world-bamboo-day-was-observed"
published_at: "2022-09-20T17:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6329b11867d38_InShot_20220920_175438976.jpg"
keywords: []
---

# ഗവ : എൽ പി സ്കൂൾ കോളിത്തട്ട്  ലോക മുള ദിനം ആചരിച്ചു 

> **Lead Summary:** **ശാന്തിഗിരി** : ഗവൺമെൻറ് എൽ പി സ്കൂൾ കോളിത്തട്ട് ശാന്തിഗിരി സെപ്റ്റംബർ 18 ലോക മുള ദിനം ആചരിച്ചു.

## Article Content

**ശാന്തിഗിരി** : ഗവൺമെൻറ് എൽ പി സ്കൂൾ കോളിത്തട്ട് ശാന്തിഗിരി സെപ്റ്റംബർ 18 ലോക മുള ദിനം ആചരിച്ചു.

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കൊട്ടിയൂർ യൂണിറ്റ് സെക്രട്ടറി കെ ജെ മാത്യു വിശിഷ്ടാതിഥിയായി.

3 തരം ചെടി മുളകൾ സ്കൂൾ പരിസരത്ത് നട്ടു.

മുളയുടെ പ്രധാന്യം, ഉപയോഗങ്ങൾ, തരങ്ങൾ എന്നിവയെ കുറിച്ച് സംസാരിച്ചു.തുടർന്ന് മുളയരി പായസം വിതരണം ചെയ്തു.

അധ്യാപകരായ ഉല്ലാസ് ജി ആർ, സജിഷ എൻ ജെ, ആതിര മോഹനൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/69583/world-bamboo-day-was-observed)