---
title: "ഇരിട്ടി ഉപജില്ല ചെസ്സ് മത്സരം, സീനിയർ വിഭാഗം ചാമ്പ്യൻഷിപ്പ് കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിന്"
english_title: "Iriti Upazila Chess Competition, Senior Category Championship for St. Thomas Higher Secondary School, Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/69589/iriti-upazila-chess-competition-senior-category-championship-for-st-thomas-higher-secondary-school-kelakam"
published_at: "2022-09-20T18:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6329b64411918_InShot_20220920_181631806.jpg"
keywords: []
---

# ഇരിട്ടി ഉപജില്ല ചെസ്സ് മത്സരം, സീനിയർ വിഭാഗം ചാമ്പ്യൻഷിപ്പ് കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിന്

> **Lead Summary:**  **കേളകം**: ഇരിട്ടി ഹയര്‍ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്ന ഇരിട്ടി ഉപജില്ലാ സീനിയർ ചെസ്സ് മത്സരത്തിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും സീനിയര്‍ വിഭാഗത്തിൽ ഒന്നാം സ്ഥാനം കേളകം സെൻറ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ കരസ്ഥമാക്കി.

## Article Content

 **കേളകം**: ഇരിട്ടി ഹയര്‍ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്ന ഇരിട്ടി ഉപജില്ലാ സീനിയർ ചെസ്സ് മത്സരത്തിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും സീനിയര്‍ വിഭാഗത്തിൽ ഒന്നാം സ്ഥാനം കേളകം സെൻറ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ കരസ്ഥമാക്കി.

സീനിയർ വിഭാഗം പെൺകുട്ടികളുടെ മത്സരത്തിൽ ആദിലക്ഷ്മി കെ ബാബുവും ആൺകുട്ടികളുടെ മത്സരത്തിൽ ആൽവിൻ ജോർജും ഒന്നാം സ്ഥാനം നേടി. മുമ്പ് നടന്ന കരാട്ടേ മത്സരത്തില്‍ കേളകം സെന്‍റ് തോമസ് സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/69589/iriti-upazila-chess-competition-senior-category-championship-for-st-thomas-higher-secondary-school-kelakam)