---
title: "‌പറമ്പിക്കുളം ഡാമിൽ ഷട്ടർ തകരാർ: ഒരു ഷട്ടർ താനേ ഉയർന്നു , ചാലക്കുടി പുഴയോരത്ത് ജാ​ഗ്രതാ നിർദേശം"
english_title: "Parambikulam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/69662/parambikulam"
published_at: "2022-09-21T07:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632a753e6ddcb_download.jpeg"
keywords: []
---

# ‌പറമ്പിക്കുളം ഡാമിൽ ഷട്ടർ തകരാർ: ഒരു ഷട്ടർ താനേ ഉയർന്നു , ചാലക്കുടി പുഴയോരത്ത് ജാ​ഗ്രതാ നിർദേശം

> **Lead Summary:** **തൃശൂർ: **പറമ്പിക്കുളം ഡാമിൽ ഷട്ടർ തകരാറിലായി .ഉയർത്തി വച്ചിരുന്ന മൂന്ന് ഷട്ടറുകളിൽ ഒന്ന് താനേ കൂടുതൽ ഉയർന്നു . മൂന്ന് ഷട്ടറുകളിൽ മധ്യഭാ​ഗത്തുള്ള ഷട്ടറിനാണ് സാങ്കേതിക തകരാർ സംഭവിച്ചക്. ഇതോടെ ഒഴുകുന്ന ജലത്തിന്റെ അളവ് കൂടി . മൂന്ന് ഷട്ടറുകളും 10സെന്റിമീറ്റർ വീതം ഉയർത്തി വച്ചിരിക്കുകയാണ്. പെരിങ്ങൽകുത്തിലേക്ക് 20000 ഘനയടി വെള്ളം ഒഴുകി എത്തുന്നുണ്ട്. ഇതോടെ ചാലക്കുടി പുഴയിൽ കനത്ത ജാ​ഗ്രത നിർദേശം പുറപ്പെടുവിച്ചു .

## Article Content

**തൃശൂർ: **പറമ്പിക്കുളം ഡാമിൽ ഷട്ടർ തകരാറിലായി .ഉയർത്തി വച്ചിരുന്ന മൂന്ന് ഷട്ടറുകളിൽ ഒന്ന് താനേ കൂടുതൽ ഉയർന്നു . മൂന്ന് ഷട്ടറുകളിൽ മധ്യഭാ​ഗത്തുള്ള ഷട്ടറിനാണ് സാങ്കേതിക തകരാർ സംഭവിച്ചക്. ഇതോടെ ഒഴുകുന്ന ജലത്തിന്റെ അളവ് കൂടി . മൂന്ന് ഷട്ടറുകളും 10സെന്റിമീറ്റർ വീതം ഉയർത്തി വച്ചിരിക്കുകയാണ്. പെരിങ്ങൽകുത്തിലേക്ക് 20000 ഘനയടി വെള്ളം ഒഴുകി എത്തുന്നുണ്ട്. ഇതോടെ ചാലക്കുടി പുഴയിൽ കനത്ത ജാ​ഗ്രത നിർദേശം പുറപ്പെടുവിച്ചു .

അതേസമയം ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു . ജാ​ഗ്രത മാത്രം മതിയെന്ന് എം എൽ എ അറിയിച്ചു . പുഴയുടെ തീരത്ത് താമസിക്കുന്നവരെ പുഴയിലെ ഒഴുക്ക് ബാധിക്കില്ലെന്നാണ് ജില്ല ഭരണകൂടം വ്യക്തമാക്കുന്നത്. അതേസമയം പുഴയിൽ കുളിക്കുന്നതും കുളിക്കാനിറങ്ങുന്നതും നിരോധിച്ചു. ഒന്നര മീറ്റർ ഉണ്ടായിരുന്ന പുഴയിലെ വെള്ളം നാലര മീറ്റർ വരെ ഉയരുമെന്നാണ് മുന്നറിയിപ്പ് . കടവുകൾ എല്ലാം പൊലീസ്  അടച്ചു . ജാ​ഗ്രതാ നിർദേശം മൈക്ക് അനൗൺസ്മെന്റ് വഴി ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/69662/parambikulam)