---
title: "ആറളം പുനരധിവാസ മേഖലയിൽ ഡി.ഡി.യു.ജി കെ.വൈ മൊബിലൈസേഷൻ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "DDUG organized KY mobilization camp in Aralam Rehabilitation Zone"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/69818/ddug-organized-ky-mobilization-camp-in-aralam-rehabilitation-zone"
published_at: "2022-09-21T17:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632af77d7972d_InShot_20220921_170709104.jpg"
keywords: []
---

# ആറളം പുനരധിവാസ മേഖലയിൽ ഡി.ഡി.യു.ജി കെ.വൈ മൊബിലൈസേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **കണ്ണൂർ** : കണ്ണൂർ കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ പ്രവർത്തിക്കുന്ന ആറളം പട്ടിക വർഗ്ഗ പ്രത്യേക പദ്ധതിയുടെ ഭാഗമായി ഡി.ഡി.യു.ജി കെ.വൈ മൊബിലൈസേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ആറളം ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് മെമ്പർ മിനി ദിനേശൻ പരിപാടി ഉദ്ഘാടനം ചെയ്തു. 

## Article Content

**കണ്ണൂർ** : കണ്ണൂർ കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ പ്രവർത്തിക്കുന്ന ആറളം പട്ടിക വർഗ്ഗ പ്രത്യേക പദ്ധതിയുടെ ഭാഗമായി ഡി.ഡി.യു.ജി കെ.വൈ മൊബിലൈസേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ആറളം ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് മെമ്പർ മിനി ദിനേശൻ പരിപാടി ഉദ്ഘാടനം ചെയ്തു. 

ഗ്രാമീണ മേഖലയിലെ 18 നും 27 നും മേധ്യേ പ്രായമുള്ള യുവതീ യുവാക്കൾക്ക് തൊഴിൽ പരിശീലനത്തോടൊപ്പം തൊഴിലും നൽകുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കുടുംബശീ മുഖാന്തരം നടപ്പിലാക്കുന്ന പദ്ധതിയാണ് ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗസല്യ യോജന (DDUGKY). വിവിധ ഏജൻസികളെ പ്രതിനിധീകരിച്ച്  രമേശൻ .എ , ജാക്സൺ പീയൂസ് , ഗുരുപ്രഭ .എ.ടി , മനീഷ. സി.വി എന്നിവർ ക്ലാസ്സെടുത്തു. പുനരധിവാസ മേഖലയിലെ 6 ബ്ലോക്കുകളിൽ നിന്നായി 60 ഓളം യുവതീ യുവാക്കൾ പരിപാടിയിൽ പങ്കെടുത്തു. ആറളം പട്ടിക വർഗ പ്രത്യേക പദ്ധതി കോർഡിനേറ്റർ  സനൂപ് പി , ബ്ലോക് കോർഡിനേറ്റർ  അപർണ്ണ ഉണ്ണികൃഷ്ണൻ . ആനിമേറ്റർ പ്രവീൺ സി എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/69818/ddug-organized-ky-mobilization-camp-in-aralam-rehabilitation-zone)