---
title: "ആശ്രയ പദ്ധതി ഉദ്ഘാടനവും ദേവസ്യ മേച്ചേരിക്ക് സ്വീകരണവും നൽകി"
english_title: "Devasya Mecheri"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/69870/devasya-mecheri"
published_at: "2022-09-22T05:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632ba2afe17a0_PicsArt_09-22-05.16.44.jpg"
keywords: []
---

# ആശ്രയ പദ്ധതി ഉദ്ഘാടനവും ദേവസ്യ മേച്ചേരിക്ക് സ്വീകരണവും നൽകി

> **Lead Summary:** **ഇരിട്ടി: **ഇരിട്ടിവ്യാപാരി വ്യവസായി ഏകോപന സമിതി സംയുക്ത യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ജില്ലാ കമ്മിറ്റി നടപ്പിലാക്കുന്ന സാമുഹ്യ ക്ഷേമ പദ്ധതിയായ ആശ്രയ പദ്ധതിയുടെ ഉദ്ഘാടനവും സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായ തെരെഞ്ഞെടുക്കപ്പെട്ട ദേവസ്യ മേച്ചേരിക്ക് സ്വീകരണവും നൽകി. പയഞ്ചേരിമുക്ക് എം ടു എച്ച് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു.

## Article Content

**ഇരിട്ടി: **ഇരിട്ടിവ്യാപാരി വ്യവസായി ഏകോപന സമിതി സംയുക്ത യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ജില്ലാ കമ്മിറ്റി നടപ്പിലാക്കുന്ന സാമുഹ്യ ക്ഷേമ പദ്ധതിയായ ആശ്രയ പദ്ധതിയുടെ ഉദ്ഘാടനവും സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായ തെരെഞ്ഞെടുക്കപ്പെട്ട ദേവസ്യ മേച്ചേരിക്ക് സ്വീകരണവും നൽകി. പയഞ്ചേരിമുക്ക് എം ടു എച്ച് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു.

മർച്ചൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് അയ്യൂബ് പൊയിലൻ അധ്യക്ഷനായി. എ.സുധാകരൻ, സി.കെ. സതീശൻ, മൂസ ഹാജി, എൻ.ജെ. ചാർളി, ജോസഫ് വർഗീസ്, ജെയ്സൺ തുരുത്തിയിൽ, കെ.എസ്. ജോയ്, സുരേഷ് മിലൻ, കെ.പി. അലി ഹാജി, ശശീധരൻ എന്നിവർ സംസാരിച്ചു. പരിപാടിക്ക് മുന്നോടിയായി സിറ്റി സെൻ്ററിൽ നിന്ന് ആരംഭിച്ച പ്രകടനം പയഞ്ചേരിയിൽ അവസാനിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/69870/devasya-mecheri)