---
title: "ഇരിട്ടി അത്തിത്തട്ടിൽ ആളൊഴിഞ്ഞ പ്രദേശങ്ങളിൽ മാലിന്യം തള്ളുന്നതായി പരാതി"
english_title: "Complaint about littering"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/69874/complaint-about-littering"
published_at: "2022-09-22T05:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632ba94cc8c4e_PicsArt_09-22-05.44.55.jpg"
keywords: []
---

# ഇരിട്ടി അത്തിത്തട്ടിൽ ആളൊഴിഞ്ഞ പ്രദേശങ്ങളിൽ മാലിന്യം തള്ളുന്നതായി പരാതി

> **Lead Summary:**  **ഇരിട്ടി: ** അത്തിത്തട്ടിലെ ആളൊഴിഞ്ഞ സ്ഥലത്തെ കുഴികളിൽ വിവിധയിടങ്ങളിൽ നിന്നുമെത്തിക്കുന്ന മാലിന്യം തള്ളുന്നതായി പരാതി. ഇത് സംബന്ധിച്ച് പ്രദേശവാസികൾ നഗരസഭാ അധികൃതർക്ക് പരാതി നൽകി. കടത്ത വേനലിൽ പോലും നീരുറവകളുള്ള പ്രദേശങ്ങളിലെ കുഴികളിലാണ് രാത്രികാലങ്ങളിലെ മറ്റും വാഹനങ്ങളിലെത്തിക്കുന്ന മാലിന്യങ്ങൾ കൊണ്ട് തള്ളുന്നത്.

## Article Content

 **ഇരിട്ടി: ** അത്തിത്തട്ടിലെ ആളൊഴിഞ്ഞ സ്ഥലത്തെ കുഴികളിൽ വിവിധയിടങ്ങളിൽ നിന്നുമെത്തിക്കുന്ന മാലിന്യം തള്ളുന്നതായി പരാതി. ഇത് സംബന്ധിച്ച് പ്രദേശവാസികൾ നഗരസഭാ അധികൃതർക്ക് പരാതി നൽകി. കടത്ത വേനലിൽ പോലും നീരുറവകളുള്ള പ്രദേശങ്ങളിലെ കുഴികളിലാണ് രാത്രികാലങ്ങളിലെ മറ്റും വാഹനങ്ങളിലെത്തിക്കുന്ന മാലിന്യങ്ങൾ കൊണ്ട് തള്ളുന്നത്.

വിവിധ സ്ഥലങ്ങളിൽ നിന്നും സംസ്കരിക്കാൻ എന്ന നിലയിൽ പണം വാങ്ങി ശേഖരിക്കുന്നവയാണ് ഈ മാലിന്യങ്ങൾ. ഇവ കുടി വെള്ളത്തിൽ കലർന്ന് പകർച്ചവ്യാധികൾ അടക്കം പിടിപെടാൻ സാധ്യത ഉണ്ടാകാൻ ഇടയാക്കുമോ എന്ന ഭയത്തിലാണ് പ്രദേശ വാസികൾ. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഇവിടെയുള്ളവർ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/69874/complaint-about-littering)