---
title: "ലഹരിക്കെതിരെ ഡി.വൈ.എഫ്.ഐ. മാരത്തൺ"
english_title: "DYFI against addiction  Marathon"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/69877/dyfi-against-addiction-marathon"
published_at: "2022-09-22T06:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632bae4236723_PicsArt_09-22-06.06.05.jpg"
keywords: []
---

# ലഹരിക്കെതിരെ ഡി.വൈ.എഫ്.ഐ. മാരത്തൺ

> **Lead Summary:** **ഇരിട്ടി: **ലഹരിക്കെതിരെ ജനകീയ ബോധവൽക്കരണം ലക്ഷ്യമിട്ട് ഡിവൈഎഫ്ഐ ഇരിട്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉളിയിൽ നിന്നും ഇരിട്ടിയിലേക്ക് മാരത്തോൺ സംഘടിപ്പിച്ചു.

## Article Content

**ഇരിട്ടി: **ലഹരിക്കെതിരെ ജനകീയ ബോധവൽക്കരണം ലക്ഷ്യമിട്ട് ഡിവൈഎഫ്ഐ ഇരിട്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉളിയിൽ നിന്നും ഇരിട്ടിയിലേക്ക് മാരത്തോൺ സംഘടിപ്പിച്ചു.

ഡി.വൈ.എഫ്.ഐ.സംസ്ഥാന കമ്മിറ്റി അംഗം കെ.വി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. പി.വി.ബിനോയ് അധ്യക്ഷനായി. സനീഷ് കെ.കെ, എ.വി.അനീഷ്, സിദ്ദാർത്ഥദാസ്, പി.ശ്യം ജിത്ത്, പി. നിധീഷ് പി.ജിജു, എന്നിവർ സംസാരിച്ചു. ഇരിട്ടിയിൽ നടന്ന സമാപന ചടങ്ങിൽ നഗരസഭാ വൈസ് ചെയർമാൻ പി.പി.ഉസ്മാൻ സമ്മാനദാനം നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/69877/dyfi-against-addiction-marathon)