---
title: "ലോക ടൂറിസം ദിനം: പേര് രജിസ്റ്റർ ചെയ്യാം"
english_title: "World Tourism Day: Name can be registered"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/70007/world-tourism-day-name-can-be-registered"
published_at: "2022-09-22T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632c3fddebdc0_images_(5).jpeg"
keywords: []
---

# ലോക ടൂറിസം ദിനം: പേര് രജിസ്റ്റർ ചെയ്യാം

> **Lead Summary:** **തലശ്ശേരി : **സെപ്റ്റംബർ 27 ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി, കോളേജ് വിദ്യാർഥികൾക്ക് ക്വിസ് മത്സരം, എൽപി, യുപി, ഹൈസ്‌കൂൾ ഹയർസെക്കണ്ടറി, കോളേജ് വിദ്യാർഥികൾക്ക് ജലച്ചായ ചിത്രരചന മത്സരം, ഹയർസെക്കണ്ടറി, കോളേജ് വിദ്യാർഥികൾക്ക് ഉപന്യാസ മത്സരം, ഓൺലൈൻ ക്വിസ് മത്സരം എന്നിവയാണ് നടക്കുക.

## Article Content

**തലശ്ശേരി : **സെപ്റ്റംബർ 27 ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി, കോളേജ് വിദ്യാർഥികൾക്ക് ക്വിസ് മത്സരം, എൽപി, യുപി, ഹൈസ്‌കൂൾ ഹയർസെക്കണ്ടറി, കോളേജ് വിദ്യാർഥികൾക്ക് ജലച്ചായ ചിത്രരചന മത്സരം, ഹയർസെക്കണ്ടറി, കോളേജ് വിദ്യാർഥികൾക്ക് ഉപന്യാസ മത്സരം, ഓൺലൈൻ ക്വിസ് മത്സരം എന്നിവയാണ് നടക്കുക.

ഡി ടി പി സി ഓഫീസിലോ dtpckannur.comൽ ലഭ്യമായ ഗൂഗിൾ ഫോം വഴിയോ സെപ്റ്റംബർ 24നകം പേര് രജിസ്റ്റർ ചെയ്യണം. ചിത്രരചനാ മത്സരം സെപ്റ്റംബർ 25ന് തലശ്ശേരി ഇല്ലിക്കുന്നിലെ ഡോക്ടർ ഹെർമൻ ഗുണ്ടർട്ട് മ്യൂസിയത്തിൽ നടക്കും. ഫോൺ: 0497 2706336, 0497 2960336

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/70007/world-tourism-day-name-can-be-registered)