---
title: "ഇരിട്ടി ഉളിയിൽ സമരാനുകൂലികളുടെ അക്രമത്തിൽ ബൈക്ക് യാത്രക്കാരന് പരിക്ക്"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/70134/iritty"
published_at: "2022-09-23T08:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632d233ed1b8d_PicsArt_09-23-08.37.37.jpg"
keywords: []
---

# ഇരിട്ടി ഉളിയിൽ സമരാനുകൂലികളുടെ അക്രമത്തിൽ ബൈക്ക് യാത്രക്കാരന് പരിക്ക്

> **Lead Summary:** **ഇരിട്ടി :** പോപ്പുലർ ഫ്രണ്ട് സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച ഹർത്താലിൽ അക്രമം.ഇരിട്ടി ഉളിയിലാണ് ബൈക്ക് യാത്രക്കാരന് നേരെ അക്രമം ഉണ്ടായത്. കണ്ണൂർ എയർപോർട്ടിൽ നിന്ന് ജോലി കഴിഞ്ഞ് തിരിച്ചുവരികയായിരുന്ന പുന്നാട് സ്വദേശി നിവേദി നെയാണ് ഉളിയിൽ കുന്നും കീഴിൽ വച്ച് സമരാനുകൂലുകൾ അക്രമിച്ചത്. ബൈക്കിൽ വരികയായിരുന്ന നിവേദിനെ മുഖം മൂടി ധരിച്ച സമരാനുകൂലികൾ കമ്പിപാര ഉപയോഗിച്ച് അടിച്ചു വീഴ്ത്തിയ ശേഷം പെട്രോൾ ബോംബെറിയും ബൈക്കിനു മുകളിലേക്ക് ടയർ കത്തിച്ചെറിയുകയും ചെയ്തുവെന്ന് നിവേദ് പറഞ്ഞു.

## Article Content

**ഇരിട്ടി :** പോപ്പുലർ ഫ്രണ്ട് സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച ഹർത്താലിൽ അക്രമം.ഇരിട്ടി ഉളിയിലാണ് ബൈക്ക് യാത്രക്കാരന് നേരെ അക്രമം ഉണ്ടായത്. കണ്ണൂർ എയർപോർട്ടിൽ നിന്ന് ജോലി കഴിഞ്ഞ് തിരിച്ചുവരികയായിരുന്ന പുന്നാട് സ്വദേശി നിവേദി നെയാണ് ഉളിയിൽ കുന്നും കീഴിൽ വച്ച് സമരാനുകൂലുകൾ അക്രമിച്ചത്. ബൈക്കിൽ വരികയായിരുന്ന നിവേദിനെ മുഖം മൂടി ധരിച്ച സമരാനുകൂലികൾ കമ്പിപാര ഉപയോഗിച്ച് അടിച്ചു വീഴ്ത്തിയ ശേഷം പെട്രോൾ ബോംബെറിയും ബൈക്കിനു മുകളിലേക്ക് ടയർ കത്തിച്ചെറിയുകയും ചെയ്തുവെന്ന് നിവേദ് പറഞ്ഞു.

അതേസമയം ഉളിയിൽ ബസാറിൽ കെഎസ്ആർടിസി ബസ്സിനു നേരെയും ഹർത്താൽ അനുകൂലികളുടെ അക്രമമുണ്ടായി. തലശ്ശേരിയിൽ നിന്നും മണിക്കടവിലേക്ക് പോവുകയായിരുന്ന ബസ്സിന് നേരെ ഉളിയിൽ വെച്ച് കല്ലെറിയുകയായിരുന്നു. ഡ്രൈവർക്കും യാത്രക്കാർക്കും പരിക്കേറ്റു. രാവിലെ 7 മണിയോടെ ആണ് മുഖംമൂടി ധരിച്ചെത്തിയ സംഘം ആക്രമണം നടത്തിയത്. നരയം പാറയിൽ പത്രവാഹനത്തിന് നേരെയും അക്രമം ഉണ്ടായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/70134/iritty)