---
title: "കണ്ണൂര്‍ ദസറ സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ 4 വരെ"
english_title: "Kannur Dussehra from 26th September to 4th October"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/70270/kannur-dussehra-from-26th-september-to-4th-october"
published_at: "2022-09-23T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632d91d361f5a_InShot_20220923_163014500.jpg"
keywords: []
---

# കണ്ണൂര്‍ ദസറ സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ 4 വരെ

> **Lead Summary:** **കണ്ണൂർ : **കണ്ണൂരിന് നിറങ്ങളുടെയും കാഴ്ചകളുടെയും സംഗീതത്തിന്റെയും വിരുന്നൊരുക്കികൊണ്ട് നീണ്ട ഇടവേളയ്ക്കു ശേഷം കണ്ണൂര്‍ ദസറ വീണ്ടും നടത്തുന്നു. ഒരു കാലത്ത് കണ്ണൂരിലെ ജനത പ്രൗഢിയോടെ നെഞ്ചിലേറ്റിയിരുന്ന രണ്ടാം ദസറ എന്നറിയപ്പെട്ടിരുന്ന നവരാത്രി ആഘോഷം, പഴയ പ്രൗഢിയോടെ സംഘടിപ്പിക്കുമെന്ന് കോർപ്പറേഷൻ മേയർ അഡ്വ.ടി.ഒ.മോഹനന്‍ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

## Article Content

**കണ്ണൂർ : **കണ്ണൂരിന് നിറങ്ങളുടെയും കാഴ്ചകളുടെയും സംഗീതത്തിന്റെയും വിരുന്നൊരുക്കികൊണ്ട് നീണ്ട ഇടവേളയ്ക്കു ശേഷം കണ്ണൂര്‍ ദസറ വീണ്ടും നടത്തുന്നു. ഒരു കാലത്ത് കണ്ണൂരിലെ ജനത പ്രൗഢിയോടെ നെഞ്ചിലേറ്റിയിരുന്ന രണ്ടാം ദസറ എന്നറിയപ്പെട്ടിരുന്ന നവരാത്രി ആഘോഷം, പഴയ പ്രൗഢിയോടെ സംഘടിപ്പിക്കുമെന്ന് കോർപ്പറേഷൻ മേയർ അഡ്വ.ടി.ഒ.മോഹനന്‍ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കണ്ണൂരിലെ വാണിജ്യ മേഖലയെ ഉത്തേജിപ്പിച്ചിരുന്ന വ്യാപാര ഉത്സവം കൂടിയായിരുന്ന കണ്ണൂര്‍ ദസറയുടെ  പ്രഭ വീണ്ടെടുത്ത് എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഒത്തൊരുമിക്കാനുള്ള വേദി സൃഷ്ടിക്കുകയാണ് കണ്ണൂർ ദസറയുടെ ലക്‌ഷ്യം. ഡിടിപിസി, കേരള ഫോക് ലോർ അക്കാദമി എന്നിവയുടെ സഹകരണവും പരിപാടികള്‍ക്കുണ്ട്. സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ 4 വരെ കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ എല്ലാ ദിവസവും വര്‍ണ്ണശബളമായ കലാപരിപാടികളും സാസ്കാരിക സമ്മേളനങ്ങളും നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/70270/kannur-dussehra-from-26th-september-to-4th-october)