---
title: "മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന"
english_title: "Rtpcr test kannur oct 25"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/7033/rtpcr-test-kannur-oct-25"
published_at: "2021-10-25T07:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6176092c4d9e2_images - 2021-10-20T072505.265.jpeg"
keywords: []
---

# മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

> **Lead Summary:** **കണ്ണൂർ : **ജില്ലയില്‍ തിങ്കള്‍ (ഒക്ടോബര്‍ 25) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.

## Article Content

**കണ്ണൂർ : **ജില്ലയില്‍ തിങ്കള്‍ (ഒക്ടോബര്‍ 25) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.

പെരിങ്ങോം ഡിസിസി ഉമ്മറപ്പൊയില്‍ രാവിലെ 10 മണി മുതല്‍ 12 വരെയും വയോജന വിശ്രമ കേന്ദ്രം മുഴപ്പിലങ്ങാട്, കൂത്തുപറമ്പ് താലൂക്ക് ആശുപത്രി, തില്ലങ്കേരി എഫ്എച്ച്‌സി എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ 12.30 വരെയും ചെങ്ങളായി ചെറാങ്കുന്ന് വയോജന വിശ്രമ കേന്ദ്രം, ചെറുകുന്ന് തറ എഫ്എച്ച്‌സി 10 മുതല്‍ രണ്ട് മണി വരെയും ചെറുതാഴം എഫ് എച്ച് സി, ഇരിക്കൂര്‍ സിഎച്ച് സി രാവിലെ 10 മുതല്‍ ഒരു മണി വരെയും പുളിങ്ങോം എഫ്എച്ച്‌സി 1.30 മുതല്‍ 3.30 വരെയും ധര്‍മ്മടം ശങ്കുസ് സ്മാരക വായനശാല, ചിറ്റാരിപ്പറമ്പ് ഏറാട്ടുകുളങ്ങര ജനകീയ മന്ദിരം വാര്‍ഡ് ഒമ്പത്, മുഴക്കുന്ന് കാക്കയങ്ങാട് പാര്‍വ്വതി ഓഡിറ്റോറിയം ഉച്ച രണ്ട് മണി മുതല്‍ നാലുവരെയുമാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീര്‍ (ആരോഗ്യം) അറിയിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/7033/rtpcr-test-kannur-oct-25)