---
title: "പോക്‌സോ കേസില്‍ കോഴിക്കോട് പ്രതി  അറസ്റ്റില്‍"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/70353/arrested"
published_at: "2022-09-24T05:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632e4a3568242_Screenshot_20220924-053553.png"
keywords: []
---

# പോക്‌സോ കേസില്‍ കോഴിക്കോട് പ്രതി  അറസ്റ്റില്‍

> **Lead Summary:** **കോഴിക്കോട്: **സ്‌കൂള്‍ വിടുന്ന സമയത്ത് സ്‌കൂളിലെ ടോയ്ലറ്റില്‍ കടന്ന് കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍.കല്ലായി ചക്കുംകടവ് സ്വദേശി നടുംപുരയ്ക്കല്‍ ജയേഷ് ആണ് വെള്ളയില്‍ പൊലീസിന്റെ പിടിയിലായത്. സുന്ദരിയമ്മ വധക്കേസില്‍ സംശയത്തിന്റെ ആനുകൂല്യത്തില്‍ കോടതി വെറുതെവിട്ട ആളാണ് പോക്‌സോ കേസില്‍ അറസ്റ്റിലായ ജയേഷ്. വൈകീട്ട് കുട്ടികളെ കൂട്ടുന്നതിനായി വന്ന രക്ഷിതാക്കള്‍ക്കും ഓട്ടോ ഡ്രൈവര്‍മാര്‍ക്കുമൊപ്പം സ്‌കൂള്‍ കോമ്ബൗണ്ടില്‍ പ്രവേശിച്ച ശേഷമാണ് സ്‌കൂളിന്റെ മൂത്രപ്പുരയില്‍ വെച്ച്‌ പ്രതി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്.

## Article Content

**കോഴിക്കോട്: **സ്‌കൂള്‍ വിടുന്ന സമയത്ത് സ്‌കൂളിലെ ടോയ്ലറ്റില്‍ കടന്ന് കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍.കല്ലായി ചക്കുംകടവ് സ്വദേശി നടുംപുരയ്ക്കല്‍ ജയേഷ് ആണ് വെള്ളയില്‍ പൊലീസിന്റെ പിടിയിലായത്. സുന്ദരിയമ്മ വധക്കേസില്‍ സംശയത്തിന്റെ ആനുകൂല്യത്തില്‍ കോടതി വെറുതെവിട്ട ആളാണ് പോക്‌സോ കേസില്‍ അറസ്റ്റിലായ ജയേഷ്. വൈകീട്ട് കുട്ടികളെ കൂട്ടുന്നതിനായി വന്ന രക്ഷിതാക്കള്‍ക്കും ഓട്ടോ ഡ്രൈവര്‍മാര്‍ക്കുമൊപ്പം സ്‌കൂള്‍ കോമ്ബൗണ്ടില്‍ പ്രവേശിച്ച ശേഷമാണ് സ്‌കൂളിന്റെ മൂത്രപ്പുരയില്‍ വെച്ച്‌ പ്രതി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്.

സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ജയേഷണ്  പ്ര തിയെന്ന് പൊലീസിന് സംശയം തോന്നിയിരുന്നു. ജയേഷിനെക്കുറിച്ച്‌ ചാനലുകളില്‍ വന്ന വാര്‍ത്തകളിലെ ദൃശ്യങ്ങള്‍ ശേഖരിച്ച്‌ സ്‌കൂളിലെ സെക്യൂരിറ്റി ജീവനക്കാരനെ കാണിച്ചപ്പോഴാണ് ജയേഷ് തന്നെയാണ് പ്രതിയെന്ന സംശയം ബലപ്പെട്ടത്. ജയേഷിനെതിരായി വെള്ളയില്‍, ടൗണ്‍ പൊലീസ് സ്റ്റേഷനുകളില്‍ സെപ്തംബര്‍ മാസത്തില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതിനാല്‍ ഇയാള്‍ കോഴിക്കോട് നഗരത്തില്‍ തന്നെ താമസമുണ്ടെന്ന് മനസിലാക്കിയ ശേഷം കോഴിക്കോട് സൗത്ത് ബീച്ച്‌ പരിസരത്ത് വെച്ച്‌ പോലീസ് സമര്‍ത്ഥമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ എ.ശ്രീനിവാസിന്റെ നിര്‍ദ്ദേശപ്രകാരം പ്രത്യേക ടീം രൂപീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ജയേഷിനെ പിടികൂടിയത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. വെള്ളയില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ വി.ബാബുരാജിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ സനീഷ്.യു.ബാവ രഞ്ജിത്ത് എ.എസ്.ഐ ദീപുകുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ നവീന്‍.എന്‍, സിവില്‍ പൊലീസ് ഓഫീസര്‍ ജയചന്ദ്രന്‍.പി എന്നിവരുള്‍പ്പെട്ട ടീമാണ് പ്രതിയെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/70353/arrested)