---
title: "'അതേനാണയത്തില്‍ തിരിച്ചടിക്കണം': വിദ്വേഷപ്രചരണം, കണ്ണൂരില്‍ യുവമോര്‍ച്ച നേതാവിനെതിരേ കേസ്"
english_title: " Yuva Morcha leader in Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/70449/yuva-morcha-leader-in-kannur"
published_at: "2022-09-24T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632eba021be6d_PicsArt_09-24-01.33.00.jpg"
keywords: []
---

# 'അതേനാണയത്തില്‍ തിരിച്ചടിക്കണം': വിദ്വേഷപ്രചരണം, കണ്ണൂരില്‍ യുവമോര്‍ച്ച നേതാവിനെതിരേ കേസ്

> **Lead Summary:**  വിദ്വേഷപ്രചരണം നടത്തിയെന്ന കേസിൽ കണ്ണൂരിൽ യുവമോർച്ച നേതാവിനെതിരേ പോലീസ് കേസെടുത്തു. യുവമോർച്ച കണ്ണൂർ ജില്ലാ സെക്രട്ടറി വി.കെ. സ്മിന്ദേഷിനെതിരെയാണ് പാനൂർ പോലീസ് കേസെടുത്തത്. പോപ്പുലർഫ്രണ്ട് ഹർത്താലിന്റെ തലേദിവസം വി.കെ. സ്മിന്ദേഷ് സാമൂഹികമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചരണം നടത്തിയെന്നും മതസ്പർദ്ധ വളർത്തുന്നരീതിയിലുള്ള ശബ്ദസന്ദേശം പ്രചരിപ്പിച്ചെന്നുമാണ് പോലീസ് പറയുന്നത്.

## Article Content

 വിദ്വേഷപ്രചരണം നടത്തിയെന്ന കേസിൽ കണ്ണൂരിൽ യുവമോർച്ച നേതാവിനെതിരേ പോലീസ് കേസെടുത്തു. യുവമോർച്ച കണ്ണൂർ ജില്ലാ സെക്രട്ടറി വി.കെ. സ്മിന്ദേഷിനെതിരെയാണ് പാനൂർ പോലീസ് കേസെടുത്തത്. പോപ്പുലർഫ്രണ്ട് ഹർത്താലിന്റെ തലേദിവസം വി.കെ. സ്മിന്ദേഷ് സാമൂഹികമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചരണം നടത്തിയെന്നും മതസ്പർദ്ധ വളർത്തുന്നരീതിയിലുള്ള ശബ്ദസന്ദേശം പ്രചരിപ്പിച്ചെന്നുമാണ് പോലീസ് പറയുന്നത്.

പോപ്പുലർഫ്രണ്ട് ഹർത്താലിനെതിരേ അതേ നാണയത്തിൽ തിരിച്ചടിക്കണമെന്നും ഒരുതുറന്ന യുദ്ധത്തിന് തയ്യാറാകണമെന്നുമാണ് സ്മിന്ദേഷിന്റെ ശബ്ദസന്ദേശത്തിൽ പറയുന്നത്. കഴിഞ്ഞദിവസം വിവിധ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഈ സന്ദേശം പ്രചരിച്ചിരുന്നു. തുടർന്നാണ് പോലീസ് കേസെടുത്തത്. ''എസ്ഡിപിഐക്കാർ കടകളിൽ കയറി നാളെ കട അടയ്ക്കണമെന്ന് പറഞ്ഞിട്ടുണ്ട്. അതിന്റെ പിന്നാലെ സംഘപരിവാർ പ്രവർത്തകർ എല്ലാവരും കടകളിൽ കയറി കട തുറക്കണം, സംരക്ഷണം നൽകും എന്നും പറഞ്ഞിട്ടുണ്ട്. പാനൂരും പരിസരപ്രദേശത്തുമുള്ള എല്ലാവരും നാളെ എത്തണം. ഇത് നമ്മുടെ അഭിമാനപ്രശ്നമാണ്. ഇതിലും വലിയ കൊടുങ്കാറ്റും പേമാരിയുമെല്ലാം കണ്ടിട്ട് പാനൂരിൽ വളർന്നവരാണ് നമ്മൾ. ആ നമ്മളെയാണ് സുഡാപ്പികൾ വെല്ലുവിളിക്കുന്നത്. ആ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട്, ഒരുതുറന്ന യുദ്ധത്തിന് നമ്മൾ തയ്യാറാകണം. എല്ലാവരും രാവിലെ 6.30ന് പാനൂർ എത്തിച്ചേരണം. ഏതുരീതിയിലാണോ ഭീകരവാദികൾ നമ്മളോട് പ്രതികരിക്കുന്നത്, അതേനാണയത്തിൽ അവർക്ക് തിരിച്ച് മറുപടി നൽകാൻ നമുക്ക് സാധിക്കണം. മുഴുവൻ ദേശസ്നേഹികളെയും പാനൂരിലേക്ക് ക്ഷണിക്കുന്നു. ഹർത്താലാണെന്ന് കരുതി ആരും വീട്ടിലിരിക്കരുത്, നമുക്ക് നാളെ ഹർത്താൽ ഇല്ല.''

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/70449/yuva-morcha-leader-in-kannur)