---
title: "വൈത്തിരി താലൂക്ക് ആശുപത്രിക്ക് രണ്ട് കോടി മുപ്പത് ലക്ഷം ലക്ഷം രൂപ അനുവദിച്ചു"
english_title: "Two crore thirty lakh rupees have been sanctioned for Vaithiri Taluk Hospital"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/70472/two-crore-thirty-lakh-rupees-have-been-sanctioned-for-vaithiri-taluk-hospital"
published_at: "2022-09-24T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632ed6be60b12_vythiri_hospital.jpg"
keywords: []
---

# വൈത്തിരി താലൂക്ക് ആശുപത്രിക്ക് രണ്ട് കോടി മുപ്പത് ലക്ഷം ലക്ഷം രൂപ അനുവദിച്ചു

> **Lead Summary:** ** കൽപ്പറ്റ:** വൈത്തിരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് ഓപ്പറേറ്റീവ് ഐസിയു നിർമ്മിക്കുന്നതിനും ലാപ്ര സ്കോപ്പി സർജറിക്കും വേണ്ടിയുള്ള ബ്ലോക്ക് നിർമ്മിക്കുന്നതിന് നാഷണൽ ഹെൽത്ത് മിഷന്റെ രണ്ടുകോടി 30 ലക്ഷം രൂപ അനുവദിച്ചതായി കൽപ്പറ്റ നിയോജകമണ്ഡലം എംഎൽഎ ടി സിദ്ധീഖ് പറഞ്ഞു.

## Article Content

** കൽപ്പറ്റ:** വൈത്തിരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് ഓപ്പറേറ്റീവ് ഐസിയു നിർമ്മിക്കുന്നതിനും ലാപ്ര സ്കോപ്പി സർജറിക്കും വേണ്ടിയുള്ള ബ്ലോക്ക് നിർമ്മിക്കുന്നതിന് നാഷണൽ ഹെൽത്ത് മിഷന്റെ രണ്ടുകോടി 30 ലക്ഷം രൂപ അനുവദിച്ചതായി കൽപ്പറ്റ നിയോജകമണ്ഡലം എംഎൽഎ ടി സിദ്ധീഖ് പറഞ്ഞു.

വിവിധ ഘട്ടങ്ങളിലായി ഡിജിറ്റൽ എക്സ്-റേ, മോർച്ചറി, ഉൾപ്പെടെയുള്ള കെട്ടിടങ്ങളുടെ നവീകരണത്തിന് വേണ്ടി നിരവധി തവണ എംഎൽഎ നിവേദനം നൽകുകയും വകുപ്പ് മന്ത്രിയുമായി സംസാരിക്കുകയും ചെയ്തിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പോസ്റ്റ് ഓപ്പറേറ്റീവ് ഐസിയു, ലാപ്രോ സ്കോപ്പി സർജറിക്കും വേണ്ടിയുള്ള ബ്ലോക്ക് നിർമ്മാണത്തിനുള്ള തുക അനുവദിച്ചിട്ടുള്ളത്. പ്രസ്തുത പ്രവർത്തിയുടെ നടത്തിപ്പിന് വേണ്ടിയുള്ള കൊട്ടേഷൻ വിളിച്ചിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് പ്രവർത്തികൾ ആരംഭിക്കുമെന്നും എംഎൽഎ പറഞ്ഞു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/70472/two-crore-thirty-lakh-rupees-have-been-sanctioned-for-vaithiri-taluk-hospital)