---
title: "സംസ്ഥാനത്തെ കോളേജുകള്‍ ഇന്ന് പൂര്‍ണമായി തുറക്കുന്നു"
english_title: "College classes will open today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/7048/college-classes-will-open-today"
published_at: "2021-10-25T09:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61762fdaa2cf1_images - 2021-10-25T094809.068.jpeg"
keywords: []
---

# സംസ്ഥാനത്തെ കോളേജുകള്‍ ഇന്ന് പൂര്‍ണമായി തുറക്കുന്നു

> **Lead Summary:** **തിരുവനന്തപുര൦**: സംസ്ഥാനത്തെ കോളേജുകള്‍ ഇന്ന് പൂര്‍ണമായി തുറക്കുന്നു.ഒന്ന്, രണ്ട് വര്‍ഷ ബിരുദ ക്ലാസുകളും ഒന്നാം വര്‍ഷ ബിരുദാനന്തര ക്ലാസുകളും ഇന്നാരംഭിക്കും. അവസാന വര്‍ഷ ക്ലാസുകള്‍ നേരത്തേ തുടങ്ങിയിരുന്നു. ഒന്നര വര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്കുശേഷമാണ് കോളജുകളില്‍ ഇന്ന് മുതല്‍ പൂര്‍ണതോതില്‍ അധ്യയനം തുടങ്ങുന്നത്.

## Article Content

**തിരുവനന്തപുര൦**: സംസ്ഥാനത്തെ കോളേജുകള്‍ ഇന്ന് പൂര്‍ണമായി തുറക്കുന്നു.ഒന്ന്, രണ്ട് വര്‍ഷ ബിരുദ ക്ലാസുകളും ഒന്നാം വര്‍ഷ ബിരുദാനന്തര ക്ലാസുകളും ഇന്നാരംഭിക്കും. അവസാന വര്‍ഷ ക്ലാസുകള്‍ നേരത്തേ തുടങ്ങിയിരുന്നു. ഒന്നര വര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്കുശേഷമാണ് കോളജുകളില്‍ ഇന്ന് മുതല്‍ പൂര്‍ണതോതില്‍ അധ്യയനം തുടങ്ങുന്നത്.

ഈ മാസം പതിനെട്ടിന് ക്ലാസുകള്‍ തുടങ്ങാന്‍ തീരുമാനിച്ചിരുന്നെങ്കിലും കനത്ത മഴയെത്തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ക്ലാസുകള്‍. ഓണ്‍ലൈന്‍ ക്ലാസ് ഇനിയുണ്ടാകില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/7048/college-classes-will-open-today)