---
title: "വർധിച്ചു വരുന്ന ലഹരി വിപത്തിനെതിരേ ജാഗ്രതാ സമിതി രൂപീകരിച്ചു"
english_title: "A vigilance committee has been formed against the increasing menace of drug addiction"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/70510/a-vigilance-committee-has-been-formed-against-the-increasing-menace-of-drug-addiction"
published_at: "2022-09-24T18:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632f05ce44370_images_(1).jpeg"
keywords: []
---

# വർധിച്ചു വരുന്ന ലഹരി വിപത്തിനെതിരേ ജാഗ്രതാ സമിതി രൂപീകരിച്ചു

> **Lead Summary:**  **കേളകം** : വർധിച്ചു വരുന്ന ലഹരി വിപത്തിനെതിരേ ഡിവൈഎഫ്ഐ കേളകം മേഖല കമ്മിറ്റി നേതൃത്വത്തിൽ ജാഗ്രത സമിതി രൂപീകരിച്ചു.കേളകത്ത് നടന്ന യോഗം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ പ്രീത.വി.ഉദ്ഘാടനം ചെയ്തു.റിട്ട. പോലീസ് ഇൻസ്പക്ടർ ടി.കെ. ബാഹുലേയൻ അധ്യക്ഷനായിരുന്നു.എക്‌സൈസ് ഇൻസ്പക്ടർ സന്ദീപ്, പോലീസ് ഇൻസ്പക്ടർ സുരേഷ് ഇ.ആർ. എന്നിവർ ക്ലാസെടുത്തു.

## Article Content

 **കേളകം** : വർധിച്ചു വരുന്ന ലഹരി വിപത്തിനെതിരേ ഡിവൈഎഫ്ഐ കേളകം മേഖല കമ്മിറ്റി നേതൃത്വത്തിൽ ജാഗ്രത സമിതി രൂപീകരിച്ചു.കേളകത്ത് നടന്ന യോഗം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ പ്രീത.വി.ഉദ്ഘാടനം ചെയ്തു.റിട്ട. പോലീസ് ഇൻസ്പക്ടർ ടി.കെ. ബാഹുലേയൻ അധ്യക്ഷനായിരുന്നു.എക്‌സൈസ് ഇൻസ്പക്ടർ സന്ദീപ്, പോലീസ് ഇൻസ്പക്ടർ സുരേഷ് ഇ.ആർ. എന്നിവർ ക്ലാസെടുത്തു.

വി.പി.ബിജു, സനീഷ് സി., അനുശ്രീ പ്രശാന്ത്, ഷിനോജ് ഷാജി എന്നിവർ പ്രസംഗിച്ചു. ജാഗ്രതാ സമിതി ഭാരവാഹികൾ സി.ടി.അനീഷ് (ചെയർമാൻ), അനുശ്രീ പ്രശാന്ത്(കൺവീനർ) മദ്യത്തിനും മയക്കുമരുന്നിനുമെതിരേ പ്രചരണം ശക്തമാക്കുക നിയമലംഘകരെ നിയമത്തിൻ്റെ മുന്നിലെത്തിക്കുക കൗൺസിലിംഗ് ആവശ്യമുള്ളവർക്ക് കൗൺസിലിംഗ് നൽകുക എന്നീ പ്രവർത്തനങ്ങളാണ് ഉദ്ദേശിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/70510/a-vigilance-committee-has-been-formed-against-the-increasing-menace-of-drug-addiction)