---
title: "തെരുവുനായ ശല്യം: ഇരിക്കൂറിൽ   മൊബൈൽ വാക്‌സിനേഷൻ 25 മുതൽ"
english_title: "Street nuisance: in hundreds Mobile Vaccination from 25"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/70527/street-nuisance-in-hundreds-mobile-vaccination-from-25"
published_at: "2022-09-24T20:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632f14ff52336_images_(3).jpeg"
keywords: []
---

# തെരുവുനായ ശല്യം: ഇരിക്കൂറിൽ   മൊബൈൽ വാക്‌സിനേഷൻ 25 മുതൽ

> **Lead Summary:** **ഇരിക്കൂർ** : വർധിച്ചുവരുന്ന തെരുവുനായ ശല്യത്തിന് പരിഹാരമായി മൊബൈൽ വാക്‌സിനേഷൻ യൂണിറ്റ് രൂപീകരിച്ച് ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്. പേവിഷബാധ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. വാക്‌സിനേഷൻ സെപ്റ്റംബർ 25ന് ആരംഭിക്കും. ഒരു മാസം നീണ്ടുനിൽക്കുന്ന വാക്‌സിനേഷൻ പ്രവർത്തനങ്ങൾക്കായി ബ്ലോക്ക് പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ വകയിരുത്തി.

## Article Content

**ഇരിക്കൂർ** : വർധിച്ചുവരുന്ന തെരുവുനായ ശല്യത്തിന് പരിഹാരമായി മൊബൈൽ വാക്‌സിനേഷൻ യൂണിറ്റ് രൂപീകരിച്ച് ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്. പേവിഷബാധ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. വാക്‌സിനേഷൻ സെപ്റ്റംബർ 25ന് ആരംഭിക്കും. ഒരു മാസം നീണ്ടുനിൽക്കുന്ന വാക്‌സിനേഷൻ പ്രവർത്തനങ്ങൾക്കായി ബ്ലോക്ക് പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ വകയിരുത്തി.

രണ്ട് വാഹനങ്ങളിലായാണ് വാക്‌സിനേഷൻ യൂണിറ്റ് പ്രവർത്തിക്കുക. ഒരു വെറ്റിനറി ഡോക്ടർ, രണ്ട് ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാർ, നാല് പട്ടി പിടുത്തക്കാർ എന്നിവരാണ് ഒരു യൂണിറ്റിൽ ഉണ്ടാവുക. രാവിലെ ആറു മുതൽ വാക്‌സിനേഷൻ ആരംഭിക്കും. പദ്ധതിയുടെ ഭാഗമായി നടത്തിയ കണക്കെടുപ്പിൽ 2000ത്തോളം തെരുവ് നായകൾ ബ്ലോക്ക് പരിധിയിലുള്ളതായി കണ്ടെത്തി. ഇതിനുപുറമേ വളർത്തു നായ്ക്കൾക്കായി സൗജന്യ വാക്‌സിനേഷൻ ക്യാമ്പും സംഘടിപ്പിക്കും. വന്ധ്യംകരണ പ്രവർത്തനങ്ങളും ഊർജ്ജിതമാക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/70527/street-nuisance-in-hundreds-mobile-vaccination-from-25)