---
title: "കയർ ഭൂവസ്ത്ര ബോധവൽക്കരണ സെമിനാർ"
english_title: "Coir Soil Awareness Seminar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/70530/coir-soil-awareness-seminar"
published_at: "2022-09-24T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632f187bef0ac_IMG-20220924-WA0049.jpg"
keywords: []
---

# കയർ ഭൂവസ്ത്ര ബോധവൽക്കരണ സെമിനാർ

> **Lead Summary:** **കണ്ണൂർ** : സംസ്ഥാന കയർവികസന വകുപ്പും കണ്ണൂർ കയർ പ്രൊജക്ട് ഓഫീസും സംയുക്തമായി കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്തല കയർ ഭൂവസ്ത്ര ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. ചെറുകുന്ന് സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന സെമിനാർ കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിർ ഉദ്ഘാടനം ചെയ്തു. ചെറുകുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി നിഷ അധ്യക്ഷത വഹിച്ചു.

## Article Content

**കണ്ണൂർ** : സംസ്ഥാന കയർവികസന വകുപ്പും കണ്ണൂർ കയർ പ്രൊജക്ട് ഓഫീസും സംയുക്തമായി കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്തല കയർ ഭൂവസ്ത്ര ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. ചെറുകുന്ന് സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന സെമിനാർ കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിർ ഉദ്ഘാടനം ചെയ്തു. ചെറുകുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി നിഷ അധ്യക്ഷത വഹിച്ചു.

കയർ ഭൂവസ്ത്രം ഉപയോഗവും സാധ്യതകളും എന്ന വിഷയത്തിൽ കയർഫെഡ് ടെക്നിക്കൽ വിഭാഗം പ്രതിനിധി വിഷ്ണു പ്രദീപ്, ബി ഡി ഒ സുനിൽകുമാർ എന്നിവർ ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഡി വിമല, കണ്ണൂർ കയർ പ്രൊജക്ട് ഓഫീസർ കെ രാധാകൃഷ്ണൻ, ബ്ലോക്ക് ജോയിന്റ് ബി ഡി ഒ എം കെ പി ഷുക്കൂർ എന്നിവർ സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/70530/coir-soil-awareness-seminar)