---
title: "സംസ്ഥാനത്തെ പ്ലസ് വൺ സീറ്റുകളിൽ കുറവുണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി"
english_title: "The Minister of Public Instruction has said that there is a shortage of Plus One seats in the state"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/7056/the-minister-of-public-instruction-has-said-that-there-is-a-shortage-of-plus-one-seats-in-the-state"
published_at: "2021-10-25T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617638cf37474_images (37).jpeg"
keywords: []
---

# സംസ്ഥാനത്തെ പ്ലസ് വൺ സീറ്റുകളിൽ കുറവുണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ സീറ്റുകളിൽ കുറവുണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. 50 താലൂക്കുകളിൽ പ്ലസ് വൺ സീറ്റ് കുറവുണ്ട്. മുഴുവൻ എ പ്ലസ് നേടി 5812 പേർക്ക് ഉദ്ദേശിച്ച വിഷയം കിട്ടിയില്ലെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ സീറ്റുകളിൽ കുറവുണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. 50 താലൂക്കുകളിൽ പ്ലസ് വൺ സീറ്റ് കുറവുണ്ട്. മുഴുവൻ എ പ്ലസ് നേടി 5812 പേർക്ക് ഉദ്ദേശിച്ച വിഷയം കിട്ടിയില്ലെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

78 താലൂക്കുകളിൽ കോമ്പിനേഷൻ തിരിച്ച് 50 താലൂക്കുകളിൽ സീറ്റ് കുറവുണ്ട്. മിച്ചമുള്ള സീറ്റ് 27 ആണ്. സീറ്റുകൾ കുറവുള്ള താലൂക്കുകളുടെ എണ്ണം സയൻസ് കോമ്പിനേഷനിൽ 36 ആണ്. ഇത് ഹുമാനിറ്റീസിൽ 31ഉം കൊമേഴ്സിൽ 46ഉം ആണ്.

പ്ലസ് വൺ സീറ്റുകൾ 10 ശതമാനം മുതൽ 20 ശതമാനം വരെ കൂട്ടും. സയൻസ് ബാച്ചുകൾക്ക് താൽകാലിക ബാച്ചുകൾ അനുവദിക്കും. സീറ്റ് കൂടുതലുള്ള സ്ഥലങ്ങളിൽ നിന്ന് കുറവുള്ള ഇടങ്ങളിലേക്ക് മാറ്റും. മുഴുവൻ വിദ്യാർഥികൾക്കും പ്രവേശനം നൽകുമെന്നും മന്ത്രി ശിവൻകുട്ടി വ്യക്തമാക്കി.

1 പ്ലസ് വൺ സീറ്റുകളുടെ കുറവ് പരിഹരിക്കാൻ നാലിന മാനദണ്ഡങ്ങളും സർക്കാർ പുറത്തിറക്കി.

2 ഒഴിഞ്ഞു കിടക്കുന്ന ബാച്ചുകൾ കണ്ടെത്തി ആവശ്യമുള്ള ജില്ലകളിലേക്ക് മാറ്റും

3 മാർജിൻ സീറ്റ് വർധിപ്പിക്കാത്ത ജില്ലകളിൽ 10 ശതമാനം സീറ്റും കൂട്ടും

4 ആവശ്യമുള്ള ജില്ലകളിൽ 20 ശതമാനത്തിന് പുറമെ 10 ശതമാനം സീറ്റുകൾ വർധിപ്പിക്കും

5 സയൻസിന് അധിക ബാച്ചുകൾ അനുവദിക്കും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/7056/the-minister-of-public-instruction-has-said-that-there-is-a-shortage-of-plus-one-seats-in-the-state)