---
title: "രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സ് സ്‍കൂട്ടറിലിടിച്ച്  2 പേര്‍ക്ക് ദാരുണാന്ത്യം"
english_title: "Died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/70568/died"
published_at: "2022-09-25T05:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632f9b302d195_images.jpeg"
keywords: []
---

# രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സ് സ്‍കൂട്ടറിലിടിച്ച്  2 പേര്‍ക്ക് ദാരുണാന്ത്യം

> **Lead Summary:** **തിരുവനന്തപുരം: **തിരുവനന്തപുരം മംഗലപുരം ദേശീയപാതയിൽ ആംബുലൻസ് ഇടിച്ച് സ്കൂട്ടര്‍ യാത്രികർ മരിച്ചു. ആറ്റിങ്ങൽ ഊരൂപൊയ്ക അഖില ഭവനിൽ അനിൽകുമാർ ശാസ്തവട്ടം ചോതിയിൽ രമ എന്നിവരാണ് മരിച്ചത്.

## Article Content

**തിരുവനന്തപുരം: **തിരുവനന്തപുരം മംഗലപുരം ദേശീയപാതയിൽ ആംബുലൻസ് ഇടിച്ച് സ്കൂട്ടര്‍ യാത്രികർ മരിച്ചു. ആറ്റിങ്ങൽ ഊരൂപൊയ്ക അഖില ഭവനിൽ അനിൽകുമാർ ശാസ്തവട്ടം ചോതിയിൽ രമ എന്നിവരാണ് മരിച്ചത്.

മംഗലപുരത്ത് ദേശീയ പാതയിൽ തോന്നയ്ക്കൽ എ ജെ കോളേജിന് സമീപത്ത് വെച്ചാണ് ആംബുലൻസ് ഇടിച്ച് അപകടമുണ്ടായത്. ഇന്നലെ രാത്രി പത്തിന് വർക്കലയിൽ നിന്ന് രോഗിയുമായി പോവുകയായിരുന്ന ആംബുലൻസാണ് സ്കൂട്ടറിലിടിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/70568/died)