---
title: "സംസ്ഥാനത്ത് തിയേറ്ററുകൾ ഇന്ന്  തുറക്കും."
english_title: "Cinema theater opening today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/7063/cinema-theater-opening-today"
published_at: "2021-10-25T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61764b700c71c_InShot_20211025_111110604.jpg"
keywords: []
---

# സംസ്ഥാനത്ത് തിയേറ്ററുകൾ ഇന്ന്  തുറക്കും.

> **Lead Summary:** **തിരുവനന്തപുരം**: ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് തിയേറ്ററുകൾ തുറക്കും.

## Article Content

**തിരുവനന്തപുരം**: ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് തിയേറ്ററുകൾ തുറക്കും.

ഇന്ന് തുറക്കുമെങ്കിലും മറ്റന്നാൾ മുതലാണ് സിനിമാ പ്രദർശനം. ഇന്നും നാളെയും തീയേറ്റുകളിൽ അണുവിമുക്തമാക്കൽ  പ്രവർത്തനങ്ങളാകും നടക്കുക. ജീവനക്കാർക്കുള്ള വാക്സിനേഷനും ഇതിനകം പൂർത്തിയാക്കും.

രണ്ട് ഡോസ് വാക്സീനെടുത്തവർക്ക് മാത്രമാകും തീയറ്ററുകളിൽ പ്രവേശനമുണ്ടാവുക. പകുതി സീറ്റുകളിലേ കാണികളെ അനുവദിക്കുവെന്ന് സ‍ർക്കാ‍ർ  വ്യക്തമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/7063/cinema-theater-opening-today)