---
title: "സ്വകാര്യ ബസുകൾ സമരത്തിലേക്ക്: മിനിമം ചാർജ് 12 രൂപയാക്കണമെന്ന് ആവശ്യം"
english_title: "Private bus strike kerala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/7066/private-bus-strike-kerala"
published_at: "2021-10-25T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61764105de4a5_images (8).jpeg"
keywords: []
---

# സ്വകാര്യ ബസുകൾ സമരത്തിലേക്ക്: മിനിമം ചാർജ് 12 രൂപയാക്കണമെന്ന് ആവശ്യം

> **Lead Summary:** നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. മിനിമം നിരക്ക് പന്ത്രണ്ട് രൂപയെങ്കിലും ആയി ഉയര്‍ത്തണമെന്നാണ് ബസുടമകളുടെ ആവശ്യം. ഇന്ധനവില കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് ബസുടമകളുടെ നിരക്കുവര്‍ധനയാവശ്യം.

## Article Content

നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. മിനിമം നിരക്ക് പന്ത്രണ്ട് രൂപയെങ്കിലും ആയി ഉയര്‍ത്തണമെന്നാണ് ബസുടമകളുടെ ആവശ്യം. ഇന്ധനവില കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് ബസുടമകളുടെ നിരക്കുവര്‍ധനയാവശ്യം.

കൊവിഡ്-19 കാലത്ത് കിലോമീറ്ററിന് 20 പൈസ നിരക്കില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിച്ചെങ്കിലും അത് പര്യാപ്തമല്ലെന്ന് ഇവര്‍ പറയുന്നു. ഇതിന് പുറമേ വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് 6 രൂപയാക്കുക, നികുതിയിളവ് നല്‍കുക തുടങ്ങിയ ആവശ്യങ്ങളും ബസുടമകള്‍ മുന്നോട്ട് വെക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/7066/private-bus-strike-kerala)