---
title: "ഫാഷൻ ഡിസൈനിങ് കോഴ്‌സ് ; അപേക്ഷ ക്ഷണിച്ചു"
english_title: "Fashion Designing Course; Application invited"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/70693/fashion-designing-course-application-invited"
published_at: "2022-09-25T18:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6330535e31921_images_(6).jpeg"
keywords: []
---

# ഫാഷൻ ഡിസൈനിങ് കോഴ്‌സ് ; അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കണ്ണൂർ : **തോട്ടട ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് ഈ വർഷത്തെ ദ്വിവൽസര ഫാഷൻ ഡിസൈനിഗ് ആൻഡ് ഗാർമൻസ് ടെക്‌നോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഒക്ടോബർ ഏഴ് വരെ www.polyadmission.org/gifd എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കാം.

## Article Content

**കണ്ണൂർ : **തോട്ടട ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് ഈ വർഷത്തെ ദ്വിവൽസര ഫാഷൻ ഡിസൈനിഗ് ആൻഡ് ഗാർമൻസ് ടെക്‌നോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഒക്ടോബർ ഏഴ് വരെ www.polyadmission.org/gifd എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കാം.

രജിസ്‌ട്രേഷൻ ഫീസ് 100 രൂപയോടെ (എസ് സി, എസ് ടി, വിഭാഗക്കാർക്ക് 50 രൂപ) പ്രവേശന പോർട്ടലിൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തണം. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറോ, രജിസ്‌ട്രേഷൻ നമ്പർ മുഖേന ലഭിക്കുന്ന ഒ ടി പിയോ ഉപയോഗിച്ച് അപേക്ഷ സമർപ്പിക്കാം. ഒന്നിൽ കൂടുതൽ ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിലേക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്. യോഗ്യത: എസ് എസ് എൽ സി. ഉയർന്ന പ്രായപരിധി ഇല്ല. എസ് സി, എസ് ടി, എസ് ഇ ബി സി സംവരണത്തിന് അർഹതയുളളവർ അർഹത സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട ഓഫീസിൽ നിന്ന് ലഭ്യമാക്കിയതിന് ശേഷം അപേക്ഷ സമർപ്പിക്കണം. ഫോൺ: 04972835260, 9495787669.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/70693/fashion-designing-course-application-invited)