---
title: "ഗ്രാമ പഠനത്തിനായി   സിവിൽ സർവ്വീസ് സംഘം നാളെ കൊട്ടിയൂരിലെത്തും"
english_title: "For village studies The civil service team will reach Kotiyur tomorrow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/70696/for-village-studies-the-civil-service-team-will-reach-kotiyur-tomorrow"
published_at: "2022-09-25T19:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63305990311a2_images_(7).jpeg"
keywords: []
---

# ഗ്രാമ പഠനത്തിനായി   സിവിൽ സർവ്വീസ് സംഘം നാളെ കൊട്ടിയൂരിലെത്തും

> **Lead Summary:** **കൊട്ടിയൂർ : **സിവിൽ സർവ്വീസ് പരിശീലനത്തിൻ്റെ ഭാഗമായുള്ള ഗ്രാമപഠന - ഗവേഷണ പ്രവത്തനങ്ങൾക്കായി കണ്ണൂരിലെത്തിയ ഏഴംഗ സംഘം നാളെ കൊട്ടിയൂരിലെത്തും . കൊട്ടിയൂർ ഗ്രാമമാണ് കണ്ണൂർ ജില്ലയിൽ പഠനത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്. തിങ്കളാഴ്ച രാവിലെ 10 മണിക്ക് കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തും.

## Article Content

**കൊട്ടിയൂർ : **സിവിൽ സർവ്വീസ് പരിശീലനത്തിൻ്റെ ഭാഗമായുള്ള ഗ്രാമപഠന - ഗവേഷണ പ്രവത്തനങ്ങൾക്കായി കണ്ണൂരിലെത്തിയ ഏഴംഗ സംഘം നാളെ കൊട്ടിയൂരിലെത്തും . കൊട്ടിയൂർ ഗ്രാമമാണ് കണ്ണൂർ ജില്ലയിൽ പഠനത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്. തിങ്കളാഴ്ച രാവിലെ 10 മണിക്ക് കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തും.

ഒരാഴ്ച ഇവർ കൊട്ടിയൂരിൽ തങ്ങും. റോജ എസ് രാജൻ, രജിത് കുമാർ ഗുപ്ത, വിവേക് തിവാരി, റോഹൻ കേശൻ , ശ്രേയ, സമീർ കുമാർ ജെന, ആശിഷ് എന്നിവരാണ് സിവിൽ സർവ്വീസ് സംഘത്തിലുള്ളത്.

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പുതിയ ബാച്ച് സിവിൽസർവ്വീസ് ഓഫീസർമാരാണ് ജില്ലയിലെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/70696/for-village-studies-the-civil-service-team-will-reach-kotiyur-tomorrow)